ഡൊണഗൽ: ബന്ധുവിനെ ആക്രമിച്ച സംഭവത്തിൽ മുൻ ഡൊണഗൽ കൗണ്ടി കൗൺസിലർക്ക് കോടതി ശിക്ഷ വിധിക്കും. ഫൈൻ ഗെയ്ൽ കൗൺസിലർ ആയിരുന്ന ഗാരത്തെ റീഡിനാണ് ലെറ്റർകെന്നി സർക്യൂട്ട് കോടതി ശിക്ഷ വിധിക്കുക. കോടതിയിൽ ഹാജരായ ഗാരത്തെ കുറ്റങ്ങൾ കോടതിയ്ക്ക് മുൻപാകെ തുറന്ന് സമ്മതിച്ചിരുന്നു.
2021 മെയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്ട്രാനോർലറിലെ നോക്ക്ഫെയറിൽ വച്ച് കുടുംബ തർക്കത്തെ തുടർന്ന് പോൾ മക്കൂളിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ വാനും ഗാരെത്ത് നശിപ്പിച്ചിരുന്നു.
Discussion about this post

