- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ഡബ്ലിൻ: കേരള ഹൗസ് സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന്. ബ്ലാഞ്ചാർഡ്ടൗൺ നാഷണൽ സ്‌പോർട്‌സ് സെന്ററിലാണ് മത്സരം നടക്കുക. 44 ടീമുകൾ മത്സരങ്ങളിൽ പങ്കാളികളാകും. വിവിധ കൗണ്ടികളിൽ നിന്നായി വിവിധ പ്രായത്തിലുള്ള ടീമുകളാണ് ആവേശോജ്ജ്വലമായ മത്സരത്തിൽ പങ്കാളികളാകുന്നത്. പങ്കെടുക്കുന്നവർക്കും കാഴ്ചക്കാർക്കുമായി റോയൽ കാറ്റേഴ്സ് ഒരുക്കുന്ന ഭക്ഷണവും ഉണ്ട്.
ഡബ്ലിൻ: അയർലന്റിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഗാൽവെ, മയോ, കെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയാണ് വാണിംഗ്. ഇന്ന് ശക്തമായതോ അല്ലെങ്കിൽ അതിശക്തമായതോ ആയ മഴയാണ് കൗണ്ടികളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മെറ്റ് ഐറാന്റെ പ്രവചനം കണക്കിലെടുത്താൽ കൗണ്ടികളിൽ വെള്ളപ്പൊക്കത്തിനുൾപ്പെടെ സാദ്ധ്യതയുണ്ട്. ശക്തമായ മഴ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാരുടെ കാഴ്ച മറയുന്നതിന് കാരണം ആകും. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കാർലോ: കാർലോ ടൗണിലെ സൂപ്പർമാർക്കറ്റിനുള്ളിൽ വെടിവയ്പ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും പെൺകുട്ടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിലായിരുന്നു സംഭവം. ഇവിടേയ്ക്ക് തോക്കുമായി എത്തിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഇതിലാണ് പെൺകുട്ടിയ്ക്ക് പരിക്കേറ്റത്. പിന്നീട് പുറത്തേക്ക് ഇറങ്ങിയ ഇയാൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. സംഭവ സമയം നിരവധി പേർ സൂപ്പർമാർക്കറ്റിനുള്ളിൽ ഉണ്ടായിരുന്നു. വെടിയൊച്ച കേട്ടതോടെ ഇവരെല്ലാവരും ഓടി രക്ഷപ്പെട്ടു. അതിനാൽ മറ്റാർക്കും പരിക്കില്ല. പെൺകുട്ടി സെന്റ് ലൂക്ക്‌സ് ജനറൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പോലീസുകാരനെ തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച കൊടും ക്രിമിനലിന് ജയിൽ ശിക്ഷ. 40 കാരനായ റോഡ്‌നി ബോൺസിനാണ് 15 മാസം കോടതി ജയിൽശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു കേസിനാസ്പദനായ സംഭവം. ബൻക്രാനയിലെ ഇനിഷോവൻ ഗേറ്റ്വേ ഹോട്ടലിൽ വച്ചായിരുന്നു പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്. മദ്യപിച്ച് ഹോട്ടൽ മുറിയിൽ എത്തി ബോൺസ് കാമുകിയുമായി വഴക്കിടുകയും ഇവരെ ആക്രമിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയതായിരുന്നു പോലീസുകാരനായ കെന്നത്ത് മെറിറ്റ്. പിടികൂടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി കെന്നത്തിന്റെ തലയിൽ സ്വന്തം തലകൊണ്ട് ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ കെന്നത്ത് നിലത്ത് വീണു. ശേഷം കെന്നത്തിന്റെ മുഖത്തേയ്ക്ക് ഇയാൾ രക്തം തുപ്പുകയും ചെയ്തിരുന്നു.
ഡബ്ലിൻ: ഡിഎംഡി അയർലന്റ് പൂരത്തോട് അനുബന്ധിച്ച് നടത്തിയ പൂരം വാക്കത്തോൺ 2025 ന് സമാപനം. പരിപാടിയിൽ ജോജോ ജോസിന് ഒന്നാം സ്ഥാനവും സിജോ ജോസിന് രണ്ടാം സ്ഥാനവും ലഭിച്ചു. വിവിധ കൗണ്ടികളിൽ നിന്നായി 106 പേരായിരുന്നു വാക്കത്തോണിൽ പങ്കെടുത്തത്. ഹെൽത്ത്, ഹെൽപ്പ്, പ്രെെസ് എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം. മത്സരാർത്ഥികൾ ചേർന്ന് 6500 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. സിജോ ജോസ് 827.3 കിലോ മീറ്ററും, സിജോ ജോസ് 596 കിലോ മീറ്ററും പൂർത്തിയാക്കി. സജേഷ് സുദർശനൻ 515.9 കിലോ മീറ്ററും ഷീബാ ജോസ് 463.3 കിലോമീറ്ററും പൂർത്തിയാക്കി. 1060 യൂറോയാണ് വാക്കത്തോൺ രജിസ്‌ട്രേഷന് ലഭിച്ചത്. ഈ തുക വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായ ഒരു കുടുംബത്തിന് വീട് നിർമ്മിക്കാൻ നൽകും.
ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (എച്ച്ആർപി) ചികിത്സ ലഭിക്കും. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു. ഫാർമസികൾ വഴിയാണ് സ്ത്രീകൾക്ക് ഇതിനുള്ള സൗകര്യം ഉറപ്പുവരുത്തിയിരിക്കുന്നത്. ഇന്ന് മുതൽ സ്ത്രീകൾക്ക് എച്ച്ആർടി മരുന്നുകളും മറ്റ് ഉത്പന്നങ്ങളും സൗജന്യമായി ലഭിക്കും. ഇതിനായി ഫാർമസികളിൽ ഡിസ്‌പെൻസിംഗ് പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാരുമായി ചേർന്നാണ് ഫാർമസികൾ സ്ത്രീകൾക്കായി ഈ സൗകര്യം ഉറപ്പാക്കുന്നത്. 5 യൂറോ ആണ് ഡിസ്‌പെൻസിംഗ് ഫീസ് ആയി സർക്കാർ നൽകുക. എച്ച്ആർടി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായ് സർക്കാർ 2000 യൂറോ ഒറ്റത്തവണ ഗ്രാന്റ് എന്ന രീതിയിൽ നൽകും.
ബെൽഫാസ്റ്റ്: കൗണ്ടി ടൈറോണിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30 കാരനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ട്രോബേണിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പ്രദേശത്തെ ഫ്‌ളാറ്റിൽവച്ചാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ഉടനെ മറ്റുള്ളവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
ഡബ്ലിൻ: കൊല്ലപ്പെട്ട പോലീസുകാരൻ കെവിൻ ഫ്‌ളാറ്റ്‌ലിയെ ഇടിച്ച ഇരുചക്രവാഹന യാത്രികൻ മരിച്ചു. 30 കാരനാണ് ഇന്നലെ വൈകീട്ടോടെ മരിച്ചത്. അപകടത്തിൽ 30 കാരനും സാരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം 11 ന് ആയിരുന്നു സംഭവം. വാഹനത്തിന്റെ വേഗപരിശോധന നടത്തുകയായിരുന്നു കെവിൻ ഫ്‌ളാറ്റിലും മറ്റ് ഉദ്യോഗസ്ഥരും. ഇതിനിടെ ഇവിടേയ്ക്ക് അമിത വേഗത്തിൽ ഇരുചക്രവാഹനവുമായി എത്തിയ 30 കാരൻ കെവിൻ ഫ്‌ളാറ്റ്‌ലിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് 30 കാരനും സാരമായി പരിക്കേറ്റിരുന്നു. ബ്യൂമോണ്ട് ആശുപത്രിയിൽ ആയിരുന്നു 30 കാരൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഡബ്ലിൻ/ മാഡ്രിഡ്: സ്‌പെയിനിലെ ഐറിഷ് ബാറിൽ വെടിവയ്പ്പ്. രണ്ട് പേർ കൊല്ലപ്പെട്ടു. കോസ്റ്റ ഡെൽ സോളിലെ ഐറിഷ് ബാറിലാണ് സംഭവം. കൊല്ലപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ശേഷം ബാറിൽ എത്തിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുഖംമറച്ച് എത്തിയ അക്രമി ഇരുവർക്കും നേരെ വെടിയുതിർത്ത ശേഷം അവിടെ നിന്നും വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവ സമയം നിരവധി പേരാണ് ബാറിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: എന്റർപ്രൈസ് അയർലന്റിന്റെ സിഇഒ ആയി ജെന്നി മെലിയയെ നിയോഗിച്ചു. നിലവിൽ എന്റർപ്രൈസ് അയർലന്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മെലിയ. 29 വർഷമായി സ്റ്റേറ്റ് ഏജൻസിയിൽ ജോലി ചെയ്യുന്ന മെലിയ ചീഫ് ക്ലയന്റ് ഓഫീസർ പദവിയും വഹിച്ചിട്ടുണ്ട്. ജൂലൈയിൽ മെലിയ ഔദ്യോഗികമായി സിഇഒ ആയി ചുമതലയേൽക്കും. ഇടക്കാല സിഇഒ കെവിൻ ഷെറിക്കിന് പകരമായിട്ടാണ് മെലിയയുടെ നിയമനം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
