ഡബ്ലിൻ: അയർലന്റിന്റെ നിർമ്മാണ മേഖല വളരുന്നു. മെയ് മാസത്തിൽ നിർമ്മാണ മേഖലയിൽ നിന്നും വലിയ സാമ്പത്തിക നേട്ടമാണ് രാജ്യം കൈവരിച്ചത്. കയറ്റുമതിയിൽ നേരിട്ട കുറവിനെ മറികടന്നാണ് ഈ നേട്ടം.
താരിഫിലെ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലേക്കുള്ള അയർലന്റിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞിരുന്നു. ബ്രിട്ടനിലേക്കും കയറ്റുമതി കുറവായിരുന്നു. എന്നാൽ ഇതേസമയം ആഭ്യന്തര ആവശ്യം വർദ്ധിച്ചു. ഇതാണ് നിർമ്മാണ രംഗത്തിന് കരുത്തായത്.
Discussion about this post

