ഡബ്ലിൻ: അയർലന്റിലെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ദലാറ്റയെ സ്വന്തമാക്കാൻ സ്കാൻഡിനേവിയൻ കമ്പനികൾ. പ്രോപ്പർട്ടി കമ്പനികളായ പാൻഡക്സ് എബിയും ഐൻഡോംസ്പാർ എഎസും ചേർന്നാണ് ദലാറ്റ ഗ്രൂപ്പിനെ വാങ്ങുന്നത്. 1.3 ബില്യൺ യൂറോയ്ക്കാണ് ഗ്രൂപ്പ് ഇരു കമ്പനികളും ചേർന്ന് സ്വന്തമാക്കുന്നത്.
മാൾഡ്രോൺ, ക്ലേയ്ടൺ ബ്രാൻഡുകൾക്ക് കീഴിലായി 55 ഹോട്ടലുകളാണ് ദലാറ്റ ഗ്രൂപ്പിനുള്ളത്. അയർലന്റിന് പുറമേ യുകെയിലും ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഏറ്റെടുത്തതിന് ശേഷം ബെർലിൻ, മാഡ്രിഡ്, യൂറോപ്പ് എന്നിവിടങ്ങളിൽ പുതിയ ഹോട്ടലുകൾ ആരംഭിക്കാനാണ് പുതിയ ഗ്രൂപ്പിന്റെ തീരുമാനം.
Discussion about this post

