ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഭീഷണികൾ വർദ്ധിക്കുന്നു. ക്രിമിനൽ സംഘങ്ങളിൽ നിന്നും വനിതാ മാദ്ധ്യമ പ്രവർത്തകർക്കുൾപ്പെടെ പതിവായി ഭീഷണി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പലപ്പോഴും ഇവർ ക്രിമിനൽ സംഘങ്ങളുടെ ആക്രമണത്തിന് ഇരയായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുകെയിലെ ആംനസ്റ്റി ഇന്റർനാഷണലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. വധഭീഷണി, ബലാത്സംഗ ഭീഷണി, ബോംബ് ഭീഷണി എന്നിവയാണ് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് ലഭിക്കുന്നത്. കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന സന്ദേശവും ഇവർക്ക് ലഭിക്കുന്നുണ്ട്.
Discussion about this post

