കാർലോ: കാർലോയിലെ സൂപ്പർമാർക്കറ്റിൽ വെടിവച്ച് മരിച്ച
ഇവാൻ ഫിറ്റ്സ്ജെറാൾഡിന്റെ പോസ്റ്റ്മോർട്ടം ഇന്ന്. രാവിലെയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. ഡബ്ലിനിലെ ആശുപത്രിയിലാണ് ഇവാന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഡോ. ഹെയ്ഡി ഒക്കേഴ്സിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം. ഇതിന് ശേഷം തുടർനടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അതേസമയം ഇവാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല.
Discussion about this post

