- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ ലീവിംഗ് സെർട്ട്, ജൂനിയർ സെർട്ട് പരീക്ഷകൾക്ക് തുടക്കം. ഇക്കുറി 1,40,000 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഇന്ന് രാവിലെ 9.30 ന് ഇംഗ്ലീഷ് പേപ്പർ വൺ വിഷയത്തിൽ ആദ്യ പരീക്ഷ ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. മൂന്ന് ശതമാനം വിദ്യാർത്ഥികളാണ് ഇക്കുറി അധികമായി പരീക്ഷ എഴുതുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് വിമാന യാത്രികന്റെ മർദ്ദനം. ചൊവ്വാഴ്ച ഡബ്ലിൻ വിമാനത്താവളത്തിൽവച്ചായിരുന്നു സംഭവം. അമേരിക്കയിലേക്ക് പോകാനിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രികനാണ് ഗാർഡയെ ആക്രമിച്ചത്. വിമാനത്തിൽവച്ച് ഇയാൾ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. ഇതോടെ പോലീസുകാരൻ സ്ഥലത്ത് എത്തി അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അക്രമാസക്തനായ യാത്രികൻ പോലീസുകാരനെ ആക്രമിച്ചു. ഇതോടെ സ്വയരക്ഷയ്ക്കായി പോലീസ് പെപ്പർ സ്പ്രേ ഉപയോഗിക്കുകയായിരുന്നു. യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡബ്ലിൻ: ഇൻഷൂറൻസ് കമ്പനി ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി. അപകടം അസാധാരണമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എച്ച്എസ്എ അന്വേഷണം ആരംഭിച്ചത്. 58 കാരനായ എമോൺ ഈഗനാണ് അപകടത്തിൽ മരിച്ചത്. പ്രമുഖ ഇൻഷൂറൻസ് കമ്പനിയായ ലോയിഡ്‌സിന്റെ ഐറിഷ് ബ്രാഞ്ചിലെ ചീഫ് എക്‌സിക്യൂട്ടീവ് ആണ് എമോൺ. കൗണ്ടി കിൽഡെയറിലെ മെയ്‌നൂത്തിൽ ആയിരുന്നു സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തിന് മുകളിലേക്ക് ട്രാക്ടർ ലോഡർ വീഴുകയായിരുന്നു.
ഗാൽവെ: ഗാൽവെയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് പ്രമുഖ പ്രചാരണ പ്രവർത്തകയായ സണ്ണി ജേക്കബ്‌സ്. 77 കാരിയായ സണ്ണി ജേക്കബ്‌സ് യോഗ അദ്ധ്യാപികയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അമേരിക്കയിൽ തടവിൽ കഴിഞ്ഞ വ്യക്തിയുമാണ്. സണ്ണി ജേക്കബ്‌സിന്റെയും ഒപ്പം മരണപ്പെട്ട 30 കാരന്റെയും മൃതദേഹങ്ങൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ സൂക്ഷിച്ചിരിക്കുകയാണ്. 77 കാരിയായ സണ്ണി ജേക്കബ്‌സ് 17 വർഷമാണ് അമേരിക്കയിൽ തടവിൽ കഴിഞ്ഞത്. പിന്നീട് 1992 ൽ മോചിതയാകുകയായിരുന്നു. ന്യൂയോർക്ക് സ്വദേശിനിയായ ഇവർ ശിഷ്ടകാലം ഗാൽവെയിൽ ചിലവഴിച്ചു. ഇന്നലെ രാവിലെയാണ് ഗ്ലീൻ മാക് മുയ്‌റിനിലെ ഇവരുടെ വീട്ടിൽ തീപിടിത്തം ഉണ്ടായത്.
ഡബ്ലിൻ: അയർലന്റിലെ സ്‌കൂളുകളിൽ സൺസ്‌ക്രീനുകൾ സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം ഉയരുന്നു. പ്രതിവർഷം 11,000 പേർക്ക് സ്‌കിൻ ക്യാൻസർ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഫൈൻ ഗെയ്ൽ കൗൺസിലർ എയ്‌ലീൻ ബ്രൗൺ കോർക്ക് കൗണ്ടി കൗൺസിലിന് മുൻപാകെ നിവേദനം സമർപ്പിച്ചു. 2045 ആകുമ്പോഴേയ്ക്കും ക്യാൻസർ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രവചനം. ഇത് കണക്കിലെടുത്താൻ സൺസ്‌ക്രീനുകൾ സൗജന്യമായി നൽകണം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്. 2022 ലെ ഗവേഷണത്തിൽ മൂന്നിൽ ഒരാൾ മാത്രമാണ് സൺസ്‌ക്രീൻ ഉപയോഗിക്കുന്നത്. സൺസ്‌ക്രീൻ ഉപയോഗം പതിവാക്കുന്നത് ക്യാൻസറിൽ നിന്നും ആളുകളെ പ്രതിരോധിക്കും.
ഡബ്ലിൻ: അയർലന്റിൽ അടുത്ത വാരം ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന പ്രവചനം തിരുത്തി മെറ്റ് ഐറാൻ. അടുത്ത ആഴ്ചയും അയർലന്റിൽ മഴയും വെയിലും ഉള്ള അസ്ഥിരകാലാവസ്ഥ തുടരും. അതിനാൽ കൊടും ചൂടോ ഉഷ്ണതരംഗമോ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് മെറ്റ് ഐറാന്റെ പുതിയ പ്രവചനം. അയർലന്റിൽ ഉയർന്ന മർദ്ദത്തിനുള്ള സാദ്ധ്യതയാണ് ഉള്ളത്. തെക്ക് ഭാഗത്ത് ആയിരിക്കും ഉയർന്ന മർദ്ദം ഉണ്ടാകുക. ഇതേസമയം വടക്ക് പടിഞ്ഞാറ് ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെടാം. അതുകൊണ്ട് തന്നെ അടുത്ത ആഴ്ച അന്തരീക്ഷ താപനില ശരാശരിയിൽ തുടരും. വടക്കൻ മേഖലയിൽ ശരാശരിയ്ക്ക് മുകളിലായി മഴ ലഭിക്കും.
ദ്രോഗെഡ: കൗണ്ടി ലൗത്തിൽ ആയുധങ്ങളുമായി യുവാവ് അറസ്റ്റിൽ. ദ്രോഗെഡ സ്വദേശിയായ 20 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലഹരിയും പിടിച്ചെടുത്തു. ഇന്നലെയായിരുന്നു സംഭവം. നാല് പേരുടെ മരണത്തിനിടയാക്കിയ ദ്രോഗെഡ അക്രമ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ താമസസ്ഥലത്ത് പോലീസ് പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് ലഹരിമരുന്നും ആയുധങ്ങളും കണ്ടെത്തിയത്. കൊക്കെയ്ൻ ആയിരുന്നു പിടിച്ചെടുത്തത്.
ഡബ്ലിൻ: അയർലന്റിൽ ഒൻപത് മാസത്തിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികൾ മുഴുവൻ സമയവും അച്ഛനോടൊപ്പം താമസിക്കുന്നില്ലെന്ന് പഠനം. എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം പ്രസിദ്ധീകരിച്ചത്. മേൽപ്പറഞ്ഞ വയസ്സിലുള്ള 14 ശതമാനം കുട്ടികളാണ് അച്ഛൻമാർക്കൊപ്പം മുഴുവൻ സമയവും ചിലവഴിക്കാത്തത്. കുട്ടികളുടെ വകുപ്പുമായി ചേർന്നാണ് ഇഎസ്ആർഐ പഠനം നടത്തിയിരിക്കുന്നത്. ഒൻപത് മാസത്തിനും 9 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ കണക്കുകൾ പരിശോധിച്ചാൽ ശതമാനം ഇനിയും വർദ്ധിക്കും. ഈ പ്രായത്തിലുള്ള 18 ശതമാനം കുട്ടികളാണ് അച്ഛൻമാർക്കൊപ്പം മുഴുവൻ സമയവും ചിലവഴിക്കാത്തത്.
ഡബ്ലിൻ: സീൽഗ് മിചിലേക്കുള്ള ബോട്ട് പെർമിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഈ ആഴ്ച പരിഹാരമാകും. ബോട്ട് പെർമിറ്റുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി. പൊതുമരാമത്ത് വകുപ്പാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഗാരെറ്റ് സൈമൺ ആണ് കേസ് പരിഗണിക്കുന്നത്. ഈ ആഴ്ച തന്നെ കേസ് പരിഗണിച്ച് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. സീസണിൽ സീൽഗ് മിചിൽ അടച്ചിടുന്നത് ഇതിനെ ആശ്രയിച്ചുകഴിയുന്നവരുടെ ജീവിതം പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ടെന്നും ഗാരെറ്റ് നിരീക്ഷിച്ചു.
ലിമെറിക്: അയർലന്റിൽ പെസഹ ആചരിച്ച് യാക്കോബായ സഭ വിശ്വാസികൾ. ലിമെറിക്കിലെ സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ആയിരുന്നു ചടങ്ങുകൾ. ഭദ്രാസ മെത്രാപ്പൊലീത്ത തോമസ് മാർ അലക്‌സന്ത്രയോസ് ശുശ്രൂഷയ്ക്കും കുർബാനയ്ക്കും മുഖ്യകാർമികത്വം വഹിച്ചു. നൂറ് കണക്കിന് വിശ്വാസികളാണ് ചടങ്ങുകളുടെ ഭാഗമായത്. കുർബാനയ്ക്ക് ശേഷം വിശ്വാസികൾ ഒന്നിച്ചിരുന്ന് പെസഹ ആചരിച്ചു. കോർക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾക്കും തോമസ് മാർ അലക്‌സന്ത്രയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും. ഡബ്ലിൻ സ്വാർഡ്‌സ് സെന്റ് ഇഗ്നേഷ്യസ്, വാട്ടർഫോർഡ് സെന്റ് മേരീസ് എന്നീ പള്ളികളിൽ ഉയിർപ്പ് ശുശ്രൂഷകൾക്കും അദ്ദേഹം മുഖ്യകാർമികത്വം വഹിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
