ജറുസലേം/ ഡബ്ലിൻ: ഇസ്രായേലിൽ നിന്നും നാടുകടത്തൽ ഭീഷണി നേരിട്ട് ഐറിഷ് വനിത. 70 കാരിയായ ഡീഡ്രെ ഡി മർഫിയാണ് നാടുകടത്തൽ ഭീഷണിയിൽ കഴിയുന്നത്. നിലവിൽ ഇവർ ഇസ്രായേൽ അധികൃതരുടെ കസ്റ്റഡിയിൽ ആണ്. ഒരു സ്വീഡിഷ് പൗരനും ഇവർക്കൊപ്പം കസ്റ്റഡിയിൽ ഉണ്ടെന്ന് ഇന്റർനാഷണൽ സോളിഡാരിറ്റി മൂവ്മെന്റ് അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജനതയ്ക്ക് സഹായം നൽകുന്ന സംഘത്തിൽ പ്രവർത്തിക്കുകയാണ് മർഫി. കഴിഞ്ഞ ദിവസമാണ് ഇവരെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. ഇവർക്ക് ആവശ്യമായ നിയമസഹായം അയർലന്റ് സർക്കാർ നൽകുന്നുണ്ട്.
Discussion about this post

