ഡബ്ലിൻ: അയർലന്റിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് അറിയിച്ച് മെറ്റ് ഐറാൻ. വെയിലും മഴയും ഇടകലർന്നുള്ള കാലാവസ്ഥ തടരും. അതേസമയം താപനില ശരാശരിയ്ക്ക് താഴെയായി അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ തണുത്ത കാലാവസ്ഥയാകും അനുഭവപ്പെടുക. നേരിയ ചാറ്റൽ മഴയും തണുത്ത കാറ്റും പലയിടങ്ങളിലും അനുഭവപ്പെടും. 12 ഡിഗ്രി സെൽഷ്യസ് മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില ഇന്ന് രേഖപ്പെടുത്തുക.
Discussion about this post

