ആൻട്രിം: കൗണ്ടി ആൻട്രിമിലെ ചരിത്ര പ്രസിദ്ധമായ പബ്ബ് അടച്ചുപൂട്ടി. ലാർനെയിലെ ബാർ റെസ്റ്റോറന്റ് ആയ സിക്സ്റ്റി സിക്സ് ആണ് അടച്ച് പൂട്ടിയത്. കഴിഞ്ഞ ദിവസം ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് അടച്ചിട്ടത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രി രണ്ടരയോടെയാണ് ഇവിടെ തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസും ഫയർഫോഴ്സും എത്തിയപ്പോഴേയ്ക്കും റെസ്റ്റോറന്റിന്റെ ഭൂരിഭാഗവും അഗ്നിക്കിരയായിരുന്നു. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ പബ്ബിന് ആരോ മനപ്പൂർവ്വം തീയിട്ടതാണെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post

