ഡബ്ലിൻ: നിലവിലെ റെന്റ് പ്രഷർ സോൺ സംവിധാനത്തിൽ മാറ്റംവരുത്താൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് മറ്റ് മന്ത്രിമാർ എന്നിവർ ചേർന്ന് വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിന് മുൻപ് സംവിധാനത്തിൽ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.
ചൊവ്വാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരുക. ഇതിന് മുന്നോടിയായി തിങ്കളാഴ്ച രാത്രി കൂടുതൽ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടക്കും. നിലവിലെ റെന്റ് പ്രഷർ സോൺ സംവിധാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഡിംസബറിൽ കാലഹരണപ്പെടും. ഇതിന് മുന്നോടിയായിട്ടാണ് നിലവിലെ വ്യവസ്ഥകളിൽ മാറ്റം കൊണ്ടുവരുന്നത്
Discussion about this post

