കാവൻ: കൗണ്ടി കാവനിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ ചത്തു. ബട്ട്ലർസ്ബ്രിഡ്ജിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഫാമിലെ 10 കന്നുകാലികളാണ് ചത്തത്. ഇടിമിന്നൽ സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ മെറ്റ് ഐറാൻ കൗണ്ടിയിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരുന്നു.
ഫാമിനോട് ചേർന്നുള്ള പ്രദേശത്ത് രാത്രി മേയുകയായിരുന്നു കന്നുകാലികൾ. ഇതിനിടെ ശക്തമായി മഴ പെയ്തു. ഇതോടെ ഇവ മഴ നനയാതിരിക്കാൻ ഇവിടെയുള്ള മരത്തിന് താഴെ അഭയം പ്രാപിക്കുകയായിരുന്നു. അപ്പോഴാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. മിന്നലേറ്റ 10 കന്നുകാലികളും ചത്തുവീഴുകയായിരുന്നു.
Discussion about this post

