മഗ്റാലിൻ: കൗണ്ടി ഡൗണിലെ ഫാക്ടറിയിൽ രാസവസ്തു പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഗ്റാലിനിലെ ഫാക്ടറിയിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അപകടം ഉണ്ടാകുമ്പോൾ നിരവധി ജീവനക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നു.
രാസവസ്തു പൊട്ടിത്തെറിച്ചതിന് പിന്നാലെ ഫാക്ടറി കെട്ടിടത്തിന് തീപടർന്നു. ഉടനെ ആളുകൾ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ അഞ്ച് പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഫാക്ടറിയിൽ നിന്നുള്ള പുക ശ്വസിച്ച് 17 പേർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. ഇവർക്ക് ആംബുലൻസിൽ ചികിത്സ നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

