കെറി: കൗണ്ടി കെറിയിലെ കർഷകർ മൈക്കൽ ഗെയ്നിന്റെ മൃതദേഹം സംസ്കരിച്ചു. കെൻമരെയിലെ ഹോളി ക്രോസ് ചർച്ചിൽ ശനിയാഴ്ചയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിദ്ധ്യത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ.
കമ്പിളികൊണ്ട് ആവരണം ചെയ്ത മരപ്പെട്ടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ മൃതദേഹ ഭാഗങ്ങൾ കൊണ്ടുവന്നത്. പിന്നീട് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. ഗെയ്നിന്റെ കുടുംബാംഗങ്ങളും ഇടവക വികാരിയും അദ്ദേഹത്തെ അനുസ്മരിച്ചു.
കഴിഞ്ഞ മാസമാണ് ദീർഘനാൾ നീണ്ട തിരച്ചിലിനൊടുവിൽ മൈക്കൽ ഗെയ്നിന്റെ മൃതദേഹ ഭാഗങ്ങൾ സ്വന്തം കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇത് അദ്ദേഹത്തിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എങ്ങനെയാണ് മൈക്കൽ കൊല്ലപ്പെട്ടത് എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

