ഡബ്ലിൻ: അയർലന്റിൽ വിദ്യാഭ്യാസ വകുപ്പിനെ പ്രതിഷേധവുമായി അണിനിരന്ന് ആയിരങ്ങൾ. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം ഉയർന്നത്. സർക്കാരിന്റെ അനാസ്ഥയെ തുടർന്ന് അധിക സഹായം ആവശ്യമായ കുട്ടികൾ പരാജയപ്പെടുകയാണെന്ന് സിൻ ഫെയ്ൻ പാർട്ടി നേതാവ് മേരി ലൂ മക്ഡൊണാൾഡ് കുറ്റപ്പെടുത്തി.
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഇതുവരെ ഇവർക്കായി സ്കൂളിൽ അനുവദിച്ച സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ഉയർന്നത് . ഡബ്ലിനിൽ ആയിരുന്നു പ്രതിഷേധവുമായി ആളുകൾ ഒത്തുകൂടിയത്. ഓട്ടിസം ബാധിതരായ കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താത്തതിൽ നേരത്തെയും പ്രതിഷേധം ഉയർന്നിരുന്നു.

