- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിന് അജ്ഞാതർ തീയിട്ടു. ഡബ്ലിൻ 15 ലെ ഹാൻസ്ഫീൽഡിലുള്ള സ്റ്റേഷൻ റോഡിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു അജ്ഞാതർ തീയിട്ടത്. അപ്പാർട്ട്‌മെന്റിലെ അണ്ടർഗ്രൗണ്ട് കാർ പാർക്കിൽ ആയിരുന്നു തീയിട്ടത്. നിമിഷങ്ങൾക്കുള്ളിൽ തീ വാഹനങ്ങളിൽ പടർന്നുപിടിച്ചു. വിവരം അറിഞ്ഞ് ഉടൻ ഫയർഫോഴ്‌സും പോലീസും എത്തുകയായിരുന്നു. പാർക്കിംഗ് ഏരിയയിൽ ഉണ്ടായിരുന്ന നിരവധി കാറുകളാണ് കത്തിനശിച്ചത്.
ഡബ്ലിൻ: അയർലന്റ് ദേശീയ പോലീസിന്റെ (ഗാർഡ സിയോച്ചാന) ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥർ. 120 പേരാണ് പുതുതായി ദേശീയ പോലീസ് സേനയിൽ ചേർന്നത്. ഇവരെ നീതിന്യായ വകുപ്പ് മന്ത്രി ജിം ഒ കല്ലഗൻ സ്വാഗതം ചെയ്തു. വെള്ളിയാഴ്ച ആയിരുന്നു ഇവരുടെ സത്യപ്രതിജ്ഞ നടന്നത്. ടെമ്പിൽമോറിലെ ഗാർഡ കോളേജിൽ ആയിരുന്നു പരിപാടി നടന്നത്. 120 ഉദ്യോഗസ്ഥരിൽ 89 പേർ പുരുഷന്മാർ ആയിരുന്നു. 31 സ്ത്രീകളും ഉണ്ടായിരുന്നു. ഇവർക്ക് പുറമേ രണ്ടാമത്തെ ബാച്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമാകും. 170 പേരാണ് രണ്ടാമത്തെ ബാച്ചിൽ ഉൾപ്പെടുന്നത്. പുതുതായി സേനയുടെ ഭാഗമായവരെ കല്ലഗൻ അഭിനന്ദിച്ചു. ഇവരിൽ 74 പേരെ ഡബ്ലിനിലാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഡബ്ലിൻ: അയർലന്റിൽ വരാനിരിക്കുന്നത് കൊടും ചൂടിന്റെ നാളുകൾ എന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. മഴയും വെയിലുമുള്ള അസ്ഥിരകാലാവസ്ഥ ഈ വാരത്തോട് കൂടി അവസാനിക്കും. ശേഷമുള്ള ദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. സമ്മറിന് തുടക്കമായി എങ്കിലും അയർലന്റിൽ വെയിലും മഴയും നിറഞ്ഞ അസ്ഥിര കാലാവസ്ഥയാണ് തുടരുന്നത്. മഴയ്‌ക്കൊപ്പം അതിശക്തമായ ഇടിമിന്നലും ലഭിക്കുന്നുണ്ട്. എന്നാൽ അടുത്ത ആഴ്ചയോടെ സ്ഥിതി മാറും. അടുത്ത ആഴ്ച താപനില 22 ഡിഗ്രിവരെയെത്തും. ബുധനാഴ്ചയായിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഡബ്ലിൻ: ഡബ്ലിനിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. നഗരത്തിലെ ഷങ്കിൽ പ്രദേശത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ ഡബ്ലിൻ പോലീസ് സ്‌റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. ഷങ്കിൽ ഡിക്റ്ററ്റീവ് യൂണിറ്റിലെ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ഇയാൾ പണം കവർന്നത്. പെട്രോൾ പമ്പിലേക്ക് കത്തിയുമായി എത്തിയ ഇയാൾ ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.
ഡബ്ലിൻ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അയർലന്റിൽ 115 അപകട സാദ്ധ്യതകൾ. ഊർജ്ജ വിതരണ സംവിധാനത്തിനും, നിർമ്മിത പരിസ്ഥിതിയ്ക്കും ഉണ്ടാകുന്ന അപകടങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ (ഇപിഎ) നാഷണൽ ക്ലൈമറ്റ് ചേയ്ഞ്ച് റിസ്‌ക് അസസ്‌മെന്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. 115 അപകടസാദ്ധ്യതകളിൽ 43 എണ്ണം ദേശീയ തലത്തിൽ ഗൗരവമുള്ളതാണ്. പ്രധാനമേഖലയിലെ അപകടങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ ഇവയിൽ ഏറിയ പങ്കും ഇപ്പോൾ തന്നെ പരിഹരിക്കണമെന്നും ഇപിഎ വ്യക്തമാക്കുന്നു.
ഡബ്ലിൻ: ബാങ്കിന്റെ പേരിലുള്ള ഡിജിറ്റൽ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലന്റ്. ഫോണിലേയ്ക്ക് വരുന്ന വ്യാജ സന്ദേശങ്ങളോടും ഫോൺ കോളുകളോടും പ്രതികരിക്കരുതെന്ന് ബാങ്ക് അറിയിച്ചു. പണം സുരക്ഷിത അക്കൗണ്ടുകളിലേക്ക് മാറ്റാമെന്ന് പറഞ്ഞാണ് തട്ടിപ്പു സംഘം ബാങ്കിന്റെ പേരിൽ ഉപഭോക്താക്കളെ കബളിപ്പിക്കുക. കഴിഞ്ഞ ദിവസം സേഫ് അക്കൗണ്ട് തട്ടിപ്പിന് ഇരയായവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബാങ്ക് രംഗത്ത് എത്തിയത്. എസ്എംഎസ്, വാട്‌സ് ആപ്പ്, ഫോൺ കോൾ എന്നിവ വഴിയാകും തട്ടിപ്പ് സംഘം ഉപഭോക്താക്കളുമായി ബന്ധപ്പെടുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആയിരിക്കുന്നുവെന്ന സന്ദേശം ആദ്യം തട്ടിപ്പ് സംഘം ഫോണുകളിലേക്ക് അയക്കും. ശേഷം നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെടും. ബാങ്ക് ഓഫ് അയർലന്റിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആയിരിക്കും സന്ദേശം. ഇത് വിശ്വസിച്ച് നമ്പറിലേക്ക് വിളിച്ചാൽ ഒരാൾ ഫോൺ എടുത്ത് ബാങ്കിലെ ഉദ്യോഗസ്ഥൻ ആണെന്ന തരത്തിൽ സംസാരിക്കും. ശേഷം…
ഡബ്ലിൻ: നീതിവകുപ്പിന് കത്ത് നൽകി അയർലന്റ് ജയിൽ മേധാവി. ജയിലുകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കപങ്കുവച്ചുകൊണ്ടുള്ളതാണ് കത്ത്. അടുത്തിടെയായി ജയിലുകളിലെ അന്തേവാസികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇത് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഒരുപോലെ ഭീഷണിയാണെന്നാണ് കത്തിലെ ഉള്ളടക്കം. 20 ജഡ്ജിമാരെ പുതുതായി നിയമിക്കണം എന്നും പ്രിസൺ ഡയറക്ടർ ജനറൽ കാരൺ മക്കഫ്രി കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇത് ജയിൽ നിറയുന്നത് ഒരു പരിധിവരെ തടയും.
ഡബ്ലിൻ: ഇടിമിന്നലിനെ തുടർന്ന് അയർലന്റിൽ പുറപ്പെടുവിച്ച യെല്ലോ സ്റ്റാറ്റസിന്റെ കാലാവധി അവസാനിച്ചു. ഇന്നലെ രാത്രി ഏഴ് മണിവരെയായിരുന്നു മുന്നറിയിപ്പ്. ഇടിമിന്നൽ സാദ്ധ്യത പരിഗണിച്ച് 10 കൗണ്ടികളിൽ ആയിരുന്നു മുന്നറിയിപ്പ്. കാർലോ, ഡബ്ലിൻ, കിൽഡെയർ, വെക്‌സ്‌ഫോർഡ്, വിക്ലോ, കിൽക്കെന്നി, ലോയിസ്, ടിപ്പററി, കാവൻ, മോനാഗൻ എന്നിവിടങ്ങളിൽ ആയിരുന്നു യെല്ലോ സ്റ്റാറ്റസ് പുറപ്പെടുവിച്ചത്. കാർലോ, ഡബ്ലിൻ, കിൽഡെയർ, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ വൈകീട്ട് 5.25 നും, കിൽക്കെന്നി, ലോയിസ്, ടിപ്പററി എന്നിവിടങ്ങളിൽ വൈകീട്ട് 4.49 ന് ആയിരുന്നു യെല്ലോ വാണിംഗ് നിലവിൽവന്നത്. കിൽക്കെന്നി, ലോയിസ്, ടിപ്പററി എന്നിവിടങ്ങളിൽ വൈകീട്ട് 4.59 നും യെല്ലോ വാണിംഗ് നിലവിൽവന്നു.
ഡബ്ലിൻ: വനിതാ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് തടവ്. മൂന്ന് വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് 53 വയസ്സുകാരനായ മാർക്ക് മക്അനാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് നടപടി. സൺഡേയ് വേൾ പത്രത്തിലെ മാധ്യമപ്രവർത്തകരായ നിക്കോള ടാലന്റ്, അമാൻഡ ബ്രങ്കർ, ഡീഡ്രെ റെയ്‌നോൾഡ്‌സ് എന്നിവർ നൽകിയ പരാതിയിലാണ് കോടതി നടപടി. 11 വർഷത്തേയ്ക്ക് ആണ് ശിക്ഷ.
ഇക്കുറി ചിലവായത് 3,25,000 യൂറോ; കുടിയേറ്റക്കാരെ നാടുകടത്തുന്നത് സർക്കാരിന് അനാവശ്യ ചിലവുണ്ടാക്കുന്നു
ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് സർക്കാരിന് അനാവശ്യ ചിലവുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കുടിയേറ്റക്കാരെ നാടുകടത്താൻ 3,25,000 യൂറോയാണ് സർക്കാർ ചിലവിട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 35 പേരെയായിരുന്നു കഴിഞ്ഞ ദിവസം അയർലന്റിൽ നിന്നും നാടുകടത്തിയത്. ലാഗോസിലേക്കുള്ള ചാർട്ടേഡ് വിമാനത്തിലാണ് ഇവരെ നാടുകടത്തിയത്. നൈജീരിയയിൽ ആയിരുന്നു ഇവരെ എത്തിച്ചത്. ഈ വർഷം ഇതുവരെ 1940 പേരെ നാടുകടത്താൻ ഉത്തരവിട്ടതായി മൈഗ്രേഷൻ സഹമന്ത്രി കോളം ബ്രോഫി പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
