ബെൽഫാസ്റ്റ്: ഡൺമുറിയിലെ 5ജി മാസ്റ്റ് കത്തിയ സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന നിഗമനത്തിൽ പോലീസ്. പ്രാഥമിക അന്വേഷണത്തിലാണ് സംഭവം ആകസ്മികമല്ലെന്ന് വ്യക്തമായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.40 ഓടെയായിരുന്നു 5ജി മാസ്റ്റിൽ തീപിടിത്തം ഉണ്ടായത്. സ്പ്രിംഗ്ബാങ്ക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ 5ജി മാസ്റ്റ് ആയിരുന്നു കത്തിയത്. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തി ഉടനെ തീ അണയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികളോട് സ്റ്റേഷനുമായി ബന്ധപ്പെടാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

