ഡബ്ലിൻ: അയർലന്റിൽ ലൈംഗിക രോഗങ്ങളുടെ വ്യാപന ( സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ) നിരക്ക് കുറയുന്നു. 2024 ൽ എസ്ടിഐ വ്യാപന നിരക്ക് 11 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (എച്ച്പിഎസ്സി ) ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
പ്രധാന ലൈംഗിക രോഗങ്ങളായ ക്ലമീഡിയ, ഗൊണോറിയ എന്നിവയുടെ വ്യാപനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതാണ് നിർണായകമായത്. കഴിഞ്ഞ രണ്ട് വർഷവും ലൈംഗിക രോഗങ്ങളുടെ നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു. സ്ത്രീകളിൽ പ്രത്യേകിച്ച 20 നും 24 നും ഇടയിൽ പ്രായമുള്ളവരിലാണ് ലൈംഗിക രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
Discussion about this post

