- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ഡബ്ലിൻ: മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ജി ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലന്റ്. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ മാതൃകയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഐഒസി അയർലന്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി മുൻ അദ്ധ്യക്ഷനും മുൻ രാജ്യസഭാംഗവും ആയിരുന്നു തെന്നല ബാലകൃഷ്ണപിള്ള. അടിമുടി കോൺഗ്രസ് എന്നതിൽപ്പരം മറ്റൊരു വിശേഷണവും തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്ത് വയ്ക്കാൻ ഇല്ല. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെയും ആദർശധീരതയുടെയും വിശുദ്ധിയുടെയും മാതൃകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തകർക്ക് അദ്ദേഹം മികച്ച മാതൃകയായിരുന്നുവെന്നും ഐഒസി അയർലന്റ് അഭിപ്രായപ്പെട്ടു
ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ ഡോളിമൗണ്ട് സ്ട്രാൻഡിൽ നീന്തുന്നതിന് നിരോധനം ഏർപ്പെടുത്തി. മലിനജല പ്ലാന്റിൽ നിന്നുള്ള മലിനജലം ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഡോളിമൗണ്ട് സ്ട്രാൻഡിൽ ആരും നീന്തരുതെന്ന് അധികൃതർ അറിയിച്ചു. റിങ്‌സെൻഡ് മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നുള്ള മലിനജലമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് ഈ അവസ്ഥയുണ്ടായത്. മലിനജലത്തിൽ നീന്തുന്നത് ആളുകളിൽ ആരോഗ്യപ്രശ്നത്തിന് കാരണമാകും. ഇതേ തുടർന്നാണ് നിയന്ത്രണം. നാല് ദിവസത്തേയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നോർത്ത് ബുൾ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഡോളിമൗണ്ട് സ്ട്രാൻഡ് ഡബ്ലിൻ നഗരത്തിന് ഏറ്റവും അടുത്തുള്ള വലിയ ബീച്ചാണ്.
ഡബ്ലിൻ: വിദ്യാർത്ഥികളെ നൈജീരിയയിലേക്ക് നാടു കടത്തിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി ഡബ്ലിൻ സ്‌കൂളിലെ പ്രിൻസിപ്പാൾ. വിദ്യാർത്ഥികളെ നാടുകടത്തിയത് സഹപാഠികൾക്കിടയിൽ മരണത്തിന് തുല്യമായ ദു:ഖമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ലിനിലെ സെന്റ് ജെയിംസ് പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പാളാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ പ്രതികരണം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണം ആയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഈ സ്‌കൂളിലാണ് നൈജീരിയയിലേക്ക് നാടുകടത്തപ്പെട്ട അഞ്ച് കുട്ടികളിൽ രണ്ട് പേർ പഠിക്കുന്നത്. പഠനത്തിൽ രണ്ട് പേരും മിടുക്കരായിരുന്നുവെന്നാണ് പ്രിൻസിപ്പാൾ പറയുന്നത്. ഇവരെ പെട്ടെന്ന് നാടുകടത്തിയത് മറ്റ് വിദ്യാർത്ഥികൾക്ക് മരണം പോലെയാണ് തോന്നിയത്. തനിക്കും വലിയ ദു:ഖമുണ്ടെന്നും പ്രിൻസിപ്പാൾ സിയാരൻ ക്രോണിൻ പറഞ്ഞു.
ഡബ്ലിൻ: പലിശനിരക്ക് കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്. കാൽശതമാനം കുറച്ചതോടെ പലിശനിരക്ക് 2ശതമാനം ആയി. അതേസമയം യൂറോപ്യൻ ബാങ്കിന്റെ നടപടി ട്രാക്കർ മോർട്ട്‌ഗേജ് ഉടമകൾക്ക് ഗുണം ചെയ്യും. 3.6 പ്രതിമാസ നിരക്കിൽ 3,25,000 യൂറോ 30 വർഷത്തിനുള്ളിൽ അടച്ച് തീർക്കണമെങ്കിൽ ഒരാൾ 1,4,77.60 യൂറോ പ്രതിമാസം അടയ്‌ക്കേണ്ടതായുണ്ട്. എന്നാൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചതോടെ ഈ നിരക്കുകൾ 3.35 ആയി കുറയും. ഇതുവഴി പ്രതിമാസം 45.27 യൂറോയുടെ നേട്ടമാണ് മോർട്ട്‌ഗേജ് ഉടമകൾക്ക് ഉണ്ടാകുക. കഴിഞ്ഞ ദിവസമാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചത്. യൂറോസോൺ സമ്പദ്‌വ്യവസ്ഥയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഭാഗമായിട്ടാണ് നടപടി. കഴിഞ്ഞ 12 മാസത്തിനിടെ ഇത് എട്ടാം തവണയാണ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്.
ഡബ്ലിൻ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അയർലന്റിലെ വിവിധഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കേരള കോൺഗ്രസ് എം സംസ്‌കാരവേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. ലൂക്കനിൽ പ്രസിഡന്റ് രാജു കുന്നക്കാട്ട്, ജനറൽ സെക്രട്ടരി ഷാജി ആര്യമണ്ണിൽ, ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ, അഭിലാഷ് എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. മുള്ളിങ്കാറിൽ സെക്രട്ടറി പ്രിൻസ് വിലങ്ങുപാറ, വെക്‌സ് ഫോർഡിൽ ജസ്റ്റിൻ ജെയിംസ് എന്നിവർ പരിസ്ഥിതിദിന പരിപാടികൾക്ക് നേതൃത്വം നൽകി. ബീമോണ്ടിൽ സെക്രട്ടറി റ്റോം തോമസ് വാണിയപുരക്കൽ, കാസിൽബേനിയിൽ സെക്രട്ടറി റെജി കൊല്ലംപറമ്പിൽ, ലെക്‌സിലിപ്പിൽ ബ്ലെസ്സൻ ഇളങ്ങുളം, തോമസ് മണ്ണൂർ, ലിമറിക്കിൽ വൈസ് പ്രസിഡണ്ട് ആൽബിൻ പുല്ലാട്ട്, ബ്ലാക്ക്‌റോക്കിൽ അനീഷ് വടക്കേപ്പുറത്തോട്ട്, വാട്ടർഫോഡിൽ വൈസ് പ്രഡിഡന്റ് എബി വർഗീസ്, ബ്ലാഞ്ചാർഡ്‌സ് ടൗണിൽ സെക്രട്ടറി സണ്ണി പാലക്കത്തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്‌കാരവേദി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ആശംസകൾ അർപ്പിച്ചു.
ഡബ്ലിൻ: ഗാൽവെയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഐസിഎസ് മെഡിക്കൽ ഡിവൈസസ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 72 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് തീരുമാനം. ഐസിഎസ് മെഡിക്കൽ ഡിവൈസിന്റെ സിഇഒ സീമസ് ഫാഹെ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. എൻജിനീയറിംഗ്, മാനവ വിഭവശേഷി, നിർമ്മാണം, ക്വാളിറ്റി എന്നിവയിലായിരിക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. 2019 ൽ സ്ഥാപിതമായ കമ്പനി കഠിനാധ്വാനത്താൽ അയർലന്റിൽ ശക്തമായി വേരുറപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്.
ഡബ്ലിൻ: അനോയിന്റിംഗ് ഫയർ കാത്തലിക്കൻ മിനിസ്ട്രിയുടെ (എഎഫ്‌സിഎം) നേതൃത്വത്തിലുള്ള കാത്തലിക് കരിസ്മാറ്റിക് റെസിഡൻഷ്യൽ ധ്യാനം അടുത്ത മാസം. ജൂലൈ 7,8,9 തിയതികളിൽ കൗണ്ടി ലോയിസിലെ ഡി ലാ സാലെ പാസ്റ്ററൽ സെന്ററിലാണ് ധ്യാനം നടക്കുക. ‘ ഫയർ ഓഫ് ദി ഹോളി സ്പിരിറ്റ്’ എന്ന പേരിലാണ് ധ്യാനം. പ്രശസ്ത വചന പ്രഘോഷകനും എഎഫ്‌സിഎം, യുകെ ടീം അംഗവുമായ ഫാ. ഷൈജു നടുവത്താനിയിലിയുടെ നേതൃത്വത്തിലാണ് ധ്യാനം. ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുർബാന, കുമ്പസാരം, വ്യക്തിപരമായ പ്രാർത്ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡിന്റോ +353 89 277 7229 അലക്‌സ് +353 87 952 0150 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: വിമാനയാത്രികരുടെ നിയമങ്ങളിൽ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ ഗതാഗത മന്ത്രിമാർ. വിമാനം വൈകിയാൽ യാത്രികർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള പരിഷ്‌കരണങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇനി മുതൽ വിമാനം താമസിച്ചാൽ യാത്രികർക്ക് 500 യൂറോവരെ നഷ്ടപരിഹാരമായി ലഭിക്കും. 12 വർഷത്തെ ചർച്ചകൾക്കൊടുവിലാണ് വിമാന യാത്രികരുടെ അവകാശങ്ങളിൽ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. 30 ലധികം സംരക്ഷണ മാനദണ്ഡങ്ങളും പുതിയ പരിഷ്‌കാരങ്ങളിൽ ഉൾപ്പെടുന്നു. യൂറോപ്യൻ യൂണിയനിലുടനീളമുള്ള യാത്രകളിൽ യാത്രികർക്ക് ഇനി മുതൽ മികച്ച സേവനങ്ങളും ലഭ്യമാകും.
ഡബ്ലിൻ: നയതന്ത്ര ബാഗുകൾക്കായി വൻ തുക ചിലവിട്ട് അയർലന്റ് സർക്കാർ. കഴിഞ്ഞ രണ്ട് വർഷം നയതന്ത്ര ബാഗുകൾക്കായി 1.4 മില്യൺ യൂറോ ആണ് വിദേശകാര്യവകുപ്പ് ചിലവിട്ടത്. എംബസികൾക്കിടയിൽ നിർണായക രേഖകളും വസ്തുക്കളും കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പ്രത്യേക ബാഗുകൾ ആണ് നയതന്ത്ര ബാഗുകൾ. 2022 ൽ നയതന്ത്ര ബാഗുകൾ ന്യൂയോർക്കിലേക്ക് സോക്‌സും സമ്മാന ബാഗുകളും അയക്കാൻ ഉപയോഗിക്കുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇത്തരം ബാഗുകളുടെ ഉപയോഗത്തിന് കർശന നിരീക്ഷണവും നിലവിൽ വന്നിരുന്നു. ഇതിന് ശേഷമാണ് ബാഗുകൾക്കായി ഉയർന്ന തുക ചിലവാക്കിയിരിക്കുന്നത്.
ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരിൽ ഉൾപ്പെട്ട കുട്ടികളെ നാടുകടത്തിയതിൽ വിവാദം. സർക്കാർ നടപടിയ്‌ക്കെതിരെ സോഷ്യൽ മെഡോക്രാറ്റ്‌സും സിൻ ഫെയിൻ പാർട്ടിയും രംഗത്ത് വന്നു. കഴിഞ്ഞ ദിവസം സർക്കാർ നൈജീരിയയിലേക്ക് നാടുകടത്തിയവരിൽ 5 കുട്ടികളാണ് ഉണ്ടായിരുന്നത്. കുട്ടികളിൽ രണ്ട് പേർ ഡബ്ലിനിലെ സെന്റ് ജെയിംസ് സ്‌കൂളിലെ മിടുക്കരായ വിദ്യാർത്ഥികൾ ആയിരുന്നു. മൂന്ന് വർഷമായി സ്‌കൂളിൽ പഠിക്കുന്ന ഇവരെ നാടുകടത്തിയതിന് പിന്നാലെ വിമർശിച്ച് സ്‌കൂൾ പ്രിൻസിപ്പാൾ ആണ് ആദ്യം രംഗത്ത് എത്തിയത്. പിന്നാലെ ഇത് രാഷ്ട്രീയ പാർട്ടികൾ ഏറ്റുപിടിക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
