Author: sreejithakvijayan

ഡബ്ലിൻ: നഗരത്തിൽ ഹോട്ടൽ ബെഡുകളുടെ ആവശ്യം വർദ്ധിക്കുന്നു. താമസ സൗകര്യത്തിനായി ഡബ്ലിനിൽ പ്രതിവർഷം 1,725 ഹോട്ടൽ ബെഡുകൾ ആവശ്യമാണെന്നാണ് ഹോട്ടൽ കോൺസൻട്രേഷൻ റിപ്പോർട്ടിൽ പറയുന്നത്. 2030 വരെ ഈ രീതിയിൽ ഹോട്ടൽ ബെഡുകൾ നിർമ്മിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ ശതകോടീശ്വരനായ ജോൺ മലോണിന്റെ എംഎച്ച്എൽ ഡ്രൂറി സ്ട്രീറ്റിലും വില്യം സ്ട്രീറ്റ് സൗത്തിലും ഡബ്ലിൻ 2 ലെ വില്യം സ്ട്രീറ്റ് സൗത്തിലുമായി 40 മുറികളുള്ള ഹോട്ടൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡബ്ലിൻ സിറ്റി കൗൺസിൽ മുൻപാകെയാണ് ഹോട്ടൽ കോൺസൻട്രേഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

Read More

ഡബ്ലിൻ:  ഡബ്ലിൻ നഗരത്തിലും പരിസരങ്ങളിലും ബസ് യാത്രാ നിരക്കുകൾ മാറുന്നു. പുതിയ നിരക്കുകൾ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ബസ് ഐറാനും ഗോ അഹെഡ് അയർലന്റ് സർവ്വീസും അറിയിച്ചു. പുതിയ ലീപ് സോണൽ നിരക്ക് ഘടനയുടെ ഭാഗമായിട്ടാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. തിങ്കളാഴ്ച മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. ചില യാത്രാ സർവീസുകളുടെ നിരക്ക് കുറയ്ക്കുകയും മറ്റ് ചിലത് വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ചില സർവ്വീസുകളുടെ നിരക്ക് അതേപടി തുടരും. ഡബ്ലിനിൽ നിന്നും കിൽഡെയർ, ലൗത്ത്, മീത്ത്, വിക്ലോ എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്കിലാണ് വർദ്ധനവുള്ളത് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ പുതിയ നിരക്ക് ഇവിടങ്ങളിലേക്കുള്ള യാത്രികരെ ബാധിക്കും. കഴിഞ്ഞ ഏപ്രിലിൽ റെയിൽ സർവ്വീസുകളിലും നിരക്ക് വർദ്ധനയുണ്ടായിരുന്നു.  ഇതിന്റെ തുടർച്ചയായിട്ടാണ് ബസ് ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിരിക്കുന്നത്.

Read More

ഡബ്ലിൻ: നഗരത്തിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. 40 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിയേഴ്‌സ് സ്ട്രീറ്റിൽ നിന്നും ഇന്നലെ പുലർച്ചെയോടെയായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത് എന്ന് പോലീസ് അറിയിച്ചു. ആഭരണകടയിൽ ആയിരുന്നു ഇയാൾ മോഷണം നടത്തിയത്. കട കുത്തിത്തുറന്ന ശേഷം ഒരു ലക്ഷം യൂറോ വിലവരുന്ന ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സ്ഥാപനത്തിൽ എത്തി പരിശോധന നടത്തി. ഇവിടുത്തെ സിസി ക്യാമറയിൽ നിന്നും പ്രതിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

Read More

ബെൽഫാസ്റ്റ്: ബാലിമെന കലാപത്തിൽ പ്രതികരണവുമായി മന്ത്രി ബറോണസ് ആൻഡേഴ്‌സൺ. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ വലിയ ഭീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ നാശനഷ്ടങ്ങൾ നികത്തി പഴയത് പോലെ ആക്കാൻ വർഷങ്ങളുടെ കഠിനാധ്വാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലിമെനയിൽ നടക്കുന്ന അക്രമ സംഭവങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പോലീസുകാർക്ക് നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്. ബാലിമെനയിൽ നടക്കുന്നത് പോലുള്ള അക്രമ സംഭവങ്ങൾക്ക് വടക്കൻ അയർലന്റിൽ സ്ഥാനമില്ല. വലിയ ഭീതിയിലാണ് മേഖലയിൽ പ്രദേശവാസികൾ കഴിയുന്നത്. ഇവിടെയുണ്ടായ നഷ്ടങ്ങൾ നികത്താൻ വർഷങ്ങളുടെ പ്രയത്‌നം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ വാഹനം ഇടിച്ച് അമേരിക്കൻ വനിത മരിച്ചു. കണക്റ്റിക്കട്ട് സ്വദേശിനിയായ ആലിസൺ എയ്ച്ച്‌നർ (40) ആണ് മരിച്ചത്. ബുധനാഴ്ച കോസ്‌വേ റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സഹപ്രവർത്തകർക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു ആലിസൺ. ഇതിനിടെ ഇവരെ വാഹനം ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ മറ്റുള്ളവർ ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ലാർനെയിൽ വിശ്രമ കേന്ദ്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം വിശ്രമ കേന്ദ്രത്തിന്റെ ജനാലകൾ അടിച്ച് തകർക്കുകയും കെട്ടിടത്തിനുള്ളിൽ തീയിടുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബാലിമെന സംഘർഷത്തിന്റെ തുടർച്ചയായാണ് ലാർനെയിലെ ആക്രമണം എന്നാണ് കരുതുന്നത്. രാത്രി മുഖം മൂടി ധരിച്ചായിരുന്നു അക്രമി സംഘം എത്തിയത്. ഇവരുടെ കൈവശം ഇരുമ്പ് ദണ്ഡുകളും പെട്രോൾ ബോംബുകളും ഉണ്ടായിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ട് ജനാലകൾ അടിച്ച് തകർത്തശേഷം തീയിടുകയായിരുന്നു. ഉടൻ തന്നെ ഇവർ അവിടെ നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

ക്ലോൺമൽ: മിസ്റ്റ് അവതരിപ്പിക്കുന്ന ക്ലോൺമൽ സമ്മർ ഫെസ്റ്റ് 2025 ൽ ആവേശം നിറച്ച് വടംവലി മത്സരം. വിജയികൾക്ക് 111 യൂറോ ക്യാഷ് അവാർഡും പെർപെച്വൽ ക്ലോൺമൽ ക്രെഡിറ്റ് യൂണിയൻ ട്രോഫിയും സമ്മാനമായി ലഭിക്കും. ജൂലൈ 12 നാണ് ക്ലോൺമൽ സമ്മർ ഫെസ്റ്റ്. ക്ലോൺമൽ ക്രെഡിറ്റ് യൂണിയൻ ഓൾ അയർലന്റ് ടഗ് ഓഫ് വാർ കോമ്പിറ്റീഷന് വേണ്ടി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. 100 യൂറോ ആണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്‌ട്രേഷന് വേണ്ടി 0892367052, 0892737808 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പവര്‍‌സ്റ്റോം പാർക്കിലാണ് പരിപാടികൾ. മത്സരത്തിൽ രണ്ടാം സമ്മാനം നേടുന്നവർക്ക് 777 യൂറോയും ട്രോഫിയും ലഭിക്കും. മൂന്നാം സ്ഥാനം നേടുന്നവർക്ക് 555 യൂറോയും ട്രോഫിയുമാണ് സമ്മാനം. നാലാം സ്ഥാനക്കാർക്ക് 222 യൂറോയും അഞ്ചാം സ്ഥാനക്കാർക്ക് 111 യൂറോയും സമ്മാനമായി ലഭിക്കും.

Read More

ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. ടിഡി പോൾ ഗൊഗാർട്ടിയും രണ്ട് കൗൺസിലർമാരും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. ലെയ്ൻസ്റ്റർ ഹൗസിന് പുറത്തായിരുന്നു സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ അണിനിരന്നത്. രണ്ട് ഡസനോളം പേരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. സർക്കാരിൽ നിന്നും സിറ്റിവെസ്റ്റ് ഹോട്ടലിനെ രക്ഷിക്കൂ എന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ഇവരോട് പിരിഞ്ഞു പോകാൻ പോൾ ഗൊഗാർട്ടി മെഗാഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് സംഘർഷത്തിലേക്ക് വഴിമാറി.

Read More

ടിപ്പററി: അയർലന്റിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്നലെയും കൗണ്ടികളിൽ യെല്ലോ വാണിംഗ് ഉണ്ടായിരുന്നു. ലെയ്ൻസ്റ്റർ, ടിപ്പററി, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. അർദ്ധരാത്രി ആരംഭിച്ച വാണിംഗ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ തുടരും. ശക്തമായ മഴയും കൗണ്ടികളിൽ ലഭിക്കും. അതിനാൽ പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണി മുതൽ അഞ്ച് മണിവരെ കാവൻ, ഡൊണഗൽ, മൊനാഘൻ, ലെയ്ട്രിം, സ്ലിഗോ, റോസ്‌കോമ്മൺ എന്നിവിടങ്ങളിൽ യെല്ലോ വാണിംഗാണ്. നോർതേൺ അയർലന്റിൽ മുഴുവനായും ഇന്ന് രാവിലെ 6 മുതൽ വൈകീട്ട് 9 വരെ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ടാലയിൽ നിന്നും കാണാതായ ആൺകുട്ടിയെ കണ്ടെത്തി പോലീസ്. 13 കാരനായ ഇയോഗൻ ഒ റെയ്‌ലിയെ ആണ് കണ്ടെത്തിയത്. കുട്ടി സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. ഞായറാഴ്ച ആയിരുന്നു കുട്ടിയെ കാണാതെ ആയത്. ഉടനെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ സഹകരിച്ചതിന് പോലീസ് പൊതുജനങ്ങൾക്ക് നന്ദി അറിയിച്ചു.

Read More