ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ലാർനെയിൽ വിശ്രമ കേന്ദ്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം വിശ്രമ കേന്ദ്രത്തിന്റെ ജനാലകൾ അടിച്ച് തകർക്കുകയും കെട്ടിടത്തിനുള്ളിൽ തീയിടുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബാലിമെന സംഘർഷത്തിന്റെ തുടർച്ചയായാണ് ലാർനെയിലെ ആക്രമണം എന്നാണ് കരുതുന്നത്.
രാത്രി മുഖം മൂടി ധരിച്ചായിരുന്നു അക്രമി സംഘം എത്തിയത്. ഇവരുടെ കൈവശം ഇരുമ്പ് ദണ്ഡുകളും പെട്രോൾ ബോംബുകളും ഉണ്ടായിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ട് ജനാലകൾ അടിച്ച് തകർത്തശേഷം തീയിടുകയായിരുന്നു. ഉടൻ തന്നെ ഇവർ അവിടെ നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post

