ഡബ്ലിൻ: ടാലയിൽ നിന്നും കാണാതായ ആൺകുട്ടിയെ കണ്ടെത്തി പോലീസ്. 13 കാരനായ ഇയോഗൻ ഒ റെയ്ലിയെ ആണ് കണ്ടെത്തിയത്. കുട്ടി സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. ഞായറാഴ്ച ആയിരുന്നു കുട്ടിയെ കാണാതെ ആയത്. ഉടനെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ സഹകരിച്ചതിന് പോലീസ് പൊതുജനങ്ങൾക്ക് നന്ദി അറിയിച്ചു.
Discussion about this post

