ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്സ്ടൗൺ സെന്ററിൽ പാർക്കിംഗ് നിരക്ക് ഈടാക്കുന്നതിനെതിരെ നിവേദനം. കഴിഞ്ഞ ദിവസമാണ് ഷോപ്പിംഗ് സെന്റർ ഉടമകൾക്ക് ഡബ്ലിൻ വെസ്റ്റ് ലേബർ പാർട്ടി നിവേദനം നൽകിയത്. ലേബർ പാർട്ടി ഡബ്ലിൻ വെസ്റ്റ് കൗൺസിലർ ജോൺ വാൽഷിന്റെ നേതൃത്വത്തിൽ ആയിരുന്നു ഒപ്പ് സമാഹരണം.
ഡബ്ലിൻ വെസ്റ്റിലെ പ്രാദേശിക കമ്യൂണിറ്റി അംഗങ്ങളാണ് നിവേദനത്തിൽ ഒപ്പുവച്ചിരിക്കുന്നത്. 10,600 ഓളം ഒപ്പുകൾ സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. പാർക്കിംഗ് നിരക്ക് ഈടാക്കാനുള്ള പദ്ധതി പിൻവലിക്കണം എന്നാണ് നിവേദനത്തിലെ ആവശ്യം.
Discussion about this post

