ഡബ്ലിൻ: നഗരത്തിൽ ഹോട്ടൽ ബെഡുകളുടെ ആവശ്യം വർദ്ധിക്കുന്നു. താമസ സൗകര്യത്തിനായി ഡബ്ലിനിൽ പ്രതിവർഷം 1,725 ഹോട്ടൽ ബെഡുകൾ ആവശ്യമാണെന്നാണ് ഹോട്ടൽ കോൺസൻട്രേഷൻ റിപ്പോർട്ടിൽ പറയുന്നത്. 2030 വരെ ഈ രീതിയിൽ ഹോട്ടൽ ബെഡുകൾ നിർമ്മിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ ശതകോടീശ്വരനായ ജോൺ മലോണിന്റെ എംഎച്ച്എൽ ഡ്രൂറി സ്ട്രീറ്റിലും വില്യം സ്ട്രീറ്റ് സൗത്തിലും ഡബ്ലിൻ 2 ലെ വില്യം സ്ട്രീറ്റ് സൗത്തിലുമായി 40 മുറികളുള്ള ഹോട്ടൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡബ്ലിൻ സിറ്റി കൗൺസിൽ മുൻപാകെയാണ് ഹോട്ടൽ കോൺസൻട്രേഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
Discussion about this post

