ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ വാഹനം ഇടിച്ച് അമേരിക്കൻ വനിത മരിച്ചു. കണക്റ്റിക്കട്ട് സ്വദേശിനിയായ ആലിസൺ എയ്ച്ച്നർ (40) ആണ് മരിച്ചത്. ബുധനാഴ്ച കോസ്വേ റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്.
ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സഹപ്രവർത്തകർക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു ആലിസൺ. ഇതിനിടെ ഇവരെ വാഹനം ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ മറ്റുള്ളവർ ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

