- മഞ്ഞും മഴയും തിരിച്ചെത്തുന്നു; അയർലൻഡിൽ ഇനി തണുപ്പ്
- സ്റ്റാമ്പ് 1 ജി എക്സ്റ്റൻഷൻ അപേക്ഷകൾ നിരസിക്കുന്നു; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ
- യുവതിയുടെ കൊലയിൽ നടുങ്ങി ഡെറി
- അനധികൃത പാർക്കിംഗ്; ഓരോ 48 മണിക്കൂറിലും പിഴ
- ഒമാനിൽ കനത്ത മഴ , വെള്ളപ്പൊക്കം ; രണ്ട് മലയാളികൾ മരിച്ചു
- സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്ക് വച്ചതിന് പോലും അധിക്ഷേപം : മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ
- ബ്ലാഞ്ചാർട്സ്ടൗൺ സെന്ററിലെ പാർക്കിംഗ് നിരക്ക്; ഉടമകൾക്ക് നിവേദനം
- ബോട്ടിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
Author: sreejithakvijayan
ടൈറോൺ: കൗണ്ടി ടൈറോണിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഉപകരണം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എവിഷ് സ്‌ക്വയറിലായിരുന്നു സംഭവം. ഇതേ തുടർന്ന് പ്രദേശത്തുള്ള വീട്ടുകാരെ അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. ഇലക്ട്രോണിക് ഉപകരണം ആണ് കണ്ടെത്തിയത്. സംഭവം കണ്ടവർ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്ത് എത്തി മുൻകരുതലെന്നോണം പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ശേഷം പ്രദേശം വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാജ ഉപകരണം ആണെന്ന് കണ്ടെത്തിയതോടെ പരിഭ്രാന്തി ഒഴിഞ്ഞു.
ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിലെ ബെൽഫാസ്റ്റിൽ വീണ്ടും 5 ജി മാസ്റ്റിന് തീയിട്ടു. സ്റ്റുവർട്ട്‌സ്ടൗൺ റോഡിൽ സ്ഥാപിച്ചിട്ടുള്ള 5ജി മാസ്റ്റ് ടവറിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി തീ അണച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് 5 ജി മാസ്റ്റ് കത്തിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച സ്പ്രിംഗ്ബാങ്ക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 5 ജി മാസ്റ്റ് കത്തിനശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മനപ്പൂർവ്വം തീയിട്ടതാണെന്ന് വ്യക്തമാകുകയായിരുന്നു.
ഡബ്ലിൻ: ഇടിമിന്നൽ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ. കോർക്കിലും വാട്ടർഫോർഡിലുമാണ് ഇന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. കൗണ്ടികളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. ഇന്ന് രാത്രി 10 മണിയ്ക്കാണ് രണ്ട് കൗണ്ടികളിലും യെല്ലോ വാണിംഗ് ആരംഭിക്കുക. നാളെ പുലർച്ചെ മൂ ന്ന് വരെ ഇത് തുടരും. നാളെ ലെയിൻസ്റ്ററിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. അർദ്ധരാത്രി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് വാണിംഗ്. ഇടിമിന്നലിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: അയർലന്റിൽ വാഹനാപകടത്തിൽ ഒരു മരണം കൂടി. ഡബ്ലിനിലെ ലൂക്കനിൽ ഉണ്ടായ അപകടത്തിൽ 19 കാരനാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ബാൽഗഡി റോഡിലെ ഗ്രിഫിൻ അവന്യൂറോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. 19 കാരൻ സഞ്ചരിച്ച സൈക്കിൾ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് 19 കാരനെ ആംബുലൻസിൽ ടാലറ്റ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അൽപ്പനേരത്തിനുള്ളിൽ തന്നെ മരിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ സെെക്കിൽ യാത്രികനാണ് അപകടത്തിൽ മരിക്കുന്നത്.
ഡബ്ലിൻ: ഇസ്രായേലി വാർ ബോണ്ടുകൾ വിൽക്കുന്നില്ലെന്ന് ഐറിഷ് സെൻട്രൽ ബാങ്ക്. ഇക്കാര്യം ഒയിറിയാച്ച്ടാസ് കമ്മിറ്റിയെ അറിയിക്കും. വാർ ബോണ്ടുകൾ വിൽക്കുന്നതിനെതിരെ നാനാഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് വാർ ബോണ്ടുകൾ വിൽക്കുന്നില്ലെന്ന് ബാങ്ക് വ്യക്തമാക്കിയത്. ബാങ്ക് ഗവർണർ ഗബ്രിയേൽ മഖ്ലൗഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം തന്നെയാകും കമ്മിറ്റിയെ ഇക്കാര്യം അറിയിക്കുക. കഴിഞ്ഞ ദിവസം വാർ ബോണ്ടുകളുടെ വിൽപ്പനയിൽ നിന്നും ബാങ്കിനെ വിലക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം മനസാക്ഷിവോട്ട് ആവശ്യപ്പെട്ടിരുന്നു.
ഡബ്ലിൻ: അയർലന്റിൽ ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നു. ഈ മാസം ആദ്യപാദത്തിൽ ( ജനുവരി- മാർച്ച്) 7,318 പേരാണ് ആരോഗ്യ ഇൻഷൂറൻസ് എടുത്തത്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണെന്ന് ഹെൽത്ത് ഇൻഷൂറൻസ് അതോറിറ്റി വ്യക്തമാക്കുന്നു. അയർലന്റിൽ 2.5 മില്യൺ ആളുകൾക്കാണ് പ്രൈവറ്റ് ആരോഗ്യ ഇൻഷൂറൻസ് ഉള്ളത്. വിലക്കയറ്റം ആണ് ഹെൽത്ത് ഇൻഷൂറൻസിനെ പ്രതികൂലമായി ബാധിക്കുന്നത് എന്നാണ് എച്ച്എസ്എയുടെ വിലയിരുത്തൽ. ഈ വർഷം ആരോഗ്യ ഇൻഷൂറൻസിന്റെ ശരാശരി ചിലവ് 1929 യൂറോ ആണ്. 2024 ആയി താരതമ്യം ചെയ്യുമ്പോൾ 200 യൂറോയുടെ വർദ്ധനവ് ഇതിൽ ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ വീട്ടുടമകളെ വലുതെന്നും ചെറുതെന്നും തരംതിരിക്കും ഇതുൾപ്പെടെയുള്ള പുതിയ പരിഷ്‌കാരങ്ങൾ ഭവനമന്ത്രി ജെയിംസ് ബ്രൗൺ പ്രഖ്യാപിച്ചു. വാടക കരാർ ലംഘിച്ചാൽ ഇനി വീട്ടുടമകൾക്ക് വാടകക്കാരോട് ഒഴിയാൻ ആവശ്യപ്പെടാം. നാലോ അതിലധികമോ വീടുകൾ വാടകയ്ക്ക് നൽകുന്നവരാണ് വലിയ ഭൂവുടമകൾ. ഇവർക്ക് പ്രത്യേകിച്ച് കാരണം കൂടാതെ വാടകക്കാരെ ഒഴിപ്പിക്കാൻ ഇനി മുതൽ അധികാരമില്ല. രാജ്യത്തെ 45 ശതമാനം വാടക വീട് ഉടമകൾ ചെറിയ ഭൂവുടമകളുടെ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടോ, മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ വാടകക്കാരെ കാരണം കൂടാതെ ഒഴിവാക്കാം. എന്നാൽ വാടക തുക പുതുക്കി നിശ്ചയിക്കാൻ കഴിയില്ല. വിപണിയിലെ നിരക്കിനെക്കാൾ കുറവാണ് വാടക എങ്കിൽ ആറ് വർഷം കൂടുമ്പോൾ പുതിക്കി നിശ്ചയിക്കാം. എന്നാൽ ഈ സമയം കാരണം കൂടാതെ വാടകക്കാരെ ഒഴിപ്പിക്കുന്നതിന് വിലക്കുണ്ട്.
ഡബ്ലിൻ: അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ മറുപടി താരിഫ് ചുമത്തുകയാണെങ്കിൽ നിർണായക മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മീഷണറോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ വ്യോമയാനം, വൈദ്യം, അഗ്രിഫുഡ്, കുതിര വ്യവസായം എന്നീ മേഖലകളെ ഒഴിവാക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കത്ത് മുഖാന്തിരമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിർണായക മേഖലയിൽ മറുപടി ചുങ്കം ഏർപ്പെടുത്തിയാൽ അത് പ്രതികൂലമായി ഭവിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. നിലവിൽ താരിഫുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഡബ്ലിൻ: ഐറിഷ് പാസ്‌പോർട്ടിന്റെ 100 വർഷം നീണ്ട യാത്ര വിവരിച്ച് ഐറിഷ് എമിഗ്രേഷൻ മ്യൂസിയത്തിലെ പ്രദർശനം. ഓൺ ദി മൂവ് എന്ന പേരിലാണ് പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഐറിഷ് പാസ്‌പോർട്ടിന്റെ ഉത്ഭവവും ചരിത്രവും 100 വർഷക്കാലത്തെ കഥയും ഈ പ്രദർശനം ആളുകളുമായി പങ്കുവയ്ക്കുന്നു. പാസ്‌പോർട്ടിന്റെ ശദാബ്ദിയുടെ ഭാഗമായിട്ടാണ് മ്യൂസിയത്തിൽ പ്രദർശനം ആരംഭിച്ചത്. അയർലന്റിന്റെ പരമാധികാരത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷം ആയിരുന്നു ഐറിഷ് പാസ്‌പോർട്ടിന്റെ ജനനം എന്ന് ചരിത്രകാരിയായ ഡോ. കാതറീൻ ഹെയ്‌ലി പറഞ്ഞു. ഒരു സ്വതന്ത്രരാജ്യമെന്ന നിലയിലെ അയർലന്റിന്റെ പ്രതിബദ്ധതയെക്കുറിക്കുന്ന ഒന്നാണ് പാസ്‌പോർട്ടെന്നും അവർ പറഞ്ഞു.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ബാലിമെനയിൽ സമാധാനം പുന:സ്ഥാപിച്ചതായി പോലീസ്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ ഉദ്യോദസ്ഥരെ വിന്യസിച്ചതായും പോലീസ് അറിയിച്ചു. ഇന്നലെ രാത്രി വ്യാപക അക്രമ സംഭവങ്ങളായിരുന്നു ബാലിമെനയിൽ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് മണിയോടെയായിരുന്നു പ്രദേശത്തെ അന്തരീക്ഷം വീണ്ടും കലുഷിതമായത്. സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകൾ പോലീസുകാർക്കും പോലീസ് വാഹനങ്ങൾക്കും നേരെ പെട്രോൾ ബോംബുകളും സ്‌ഫോടവസ്തുക്കളും എറിയുകയായിരുന്നു. വീടുകൾക്ക് നേരെയും പ്രദേശവാസികൾക്ക് നേരെയും കല്ലേറുണ്ടായി. ക്ലോണവോൺ ടെറസ്, നോർത്ത് റോഡ്, ബ്രിഡ്ജ് സ്ട്രീറ്റ് എന്നിവിടങ്ങളിലായിരുന്നു ആളുകൾ സംഘടിച്ചത്. ഇവർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
