ക്ലോൺമൽ: മിസ്റ്റ് അവതരിപ്പിക്കുന്ന ക്ലോൺമൽ സമ്മർ ഫെസ്റ്റ് 2025 ൽ ആവേശം നിറച്ച് വടംവലി മത്സരം. വിജയികൾക്ക് 111 യൂറോ ക്യാഷ് അവാർഡും പെർപെച്വൽ ക്ലോൺമൽ ക്രെഡിറ്റ് യൂണിയൻ ട്രോഫിയും സമ്മാനമായി ലഭിക്കും. ജൂലൈ 12 നാണ് ക്ലോൺമൽ സമ്മർ ഫെസ്റ്റ്.
ക്ലോൺമൽ ക്രെഡിറ്റ് യൂണിയൻ ഓൾ അയർലന്റ് ടഗ് ഓഫ് വാർ കോമ്പിറ്റീഷന് വേണ്ടി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. 100 യൂറോ ആണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷന് വേണ്ടി 0892367052, 0892737808 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പവര്സ്റ്റോം പാർക്കിലാണ് പരിപാടികൾ. മത്സരത്തിൽ രണ്ടാം സമ്മാനം നേടുന്നവർക്ക് 777 യൂറോയും ട്രോഫിയും ലഭിക്കും. മൂന്നാം സ്ഥാനം നേടുന്നവർക്ക് 555 യൂറോയും ട്രോഫിയുമാണ് സമ്മാനം. നാലാം സ്ഥാനക്കാർക്ക് 222 യൂറോയും അഞ്ചാം സ്ഥാനക്കാർക്ക് 111 യൂറോയും സമ്മാനമായി ലഭിക്കും.

