- മഞ്ഞും മഴയും തിരിച്ചെത്തുന്നു; അയർലൻഡിൽ ഇനി തണുപ്പ്
- സ്റ്റാമ്പ് 1 ജി എക്സ്റ്റൻഷൻ അപേക്ഷകൾ നിരസിക്കുന്നു; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ
- യുവതിയുടെ കൊലയിൽ നടുങ്ങി ഡെറി
- അനധികൃത പാർക്കിംഗ്; ഓരോ 48 മണിക്കൂറിലും പിഴ
- ഒമാനിൽ കനത്ത മഴ , വെള്ളപ്പൊക്കം ; രണ്ട് മലയാളികൾ മരിച്ചു
- സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്ക് വച്ചതിന് പോലും അധിക്ഷേപം : മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ
- ബ്ലാഞ്ചാർട്സ്ടൗൺ സെന്ററിലെ പാർക്കിംഗ് നിരക്ക്; ഉടമകൾക്ക് നിവേദനം
- ബോട്ടിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
Author: sreejithakvijayan
ഡബ്ലിൻ: ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 സീസൺ 3 ൽ കോളിളക്കം സൃഷ്ടിക്കാൻ പ്രമുഖ മലയാളി ഗായിക റിമി ടോമിയും സംഘവും എത്തുന്നു. അയർലന്റിലെ മലയാളികൾക്കായി ലൈവ് മ്യൂസിക് ഷോയാണ് റിമിയും സംഘവും ഒരുക്കുന്നത്. ഓഗസ്റ്റ് രണ്ടിന് ക്ലോൺമെൽ ടൗൺ പാർക്കിലാണ് വിപുലമായ പരിപാടികൾ അരങ്ങേറുക. രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കുന്ന ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമ്മർ ഫെസ്റ്റ് ഒരുക്കുന്നത്. പ്രമുഖ കീറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കലിന്റെ തകർപ്പൻ പ്രകടനം പരിപാടിയുടെ ഭാഗമായി ഉണ്ടാകും. ഐഎം വിജയൻ വിശിഷ്ടാതിഥിയായി എത്തുന്ന പരിപാടിയിൽ ഫ്രണ്ട്‌ലി ഫുട്‌ബോൾ മാച്ചും നടക്കും. മറ്റ് അനവധി പരിപാടികളും സമ്മർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഡബ്ലിൻ: അയർലന്റിൽ വീണ്ടും അസ്ഥിര കാലാവസ്ഥയെന്ന് മെറ്റ് ഐറാൻ. നാളെ മുതൽ രാജ്യത്ത് മഴയും വെയിലും കലർന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. ഇന്ന് അയർലന്റിൽ അൽപ്പം ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. താപനില 16 മുതൽ 21 ഡിഗ്രിവരെ അനുഭവപ്പെടാം. വൈകുന്നേരങ്ങളിൽ നേരിയ ചാറ്റൽ മഴയ്ക്കും സാദ്ധ്യതയുണ്ട്.
ബാലിമെന: കൗണ്ടി ആൻഡ്രിമിലെ ബാലിമെനയിൽ ഇന്നലെ രാത്രി ഉണ്ടായ കലാപത്തിൽ 17 പോലീസുകാർക്ക് പരിക്ക്. നോർതേൺ അയർലന്റ് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി സംഘം ചേർന്നെത്തിയ ആളുകൾ പോലീസുകാർക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞിരുന്നു. ഇതിന് പുറമേ ഇഷ്ടികകൾ, പടക്കങ്ങൾ, കല്ലുകൾ എന്നിവയും എറിഞ്ഞിരുന്നു. ഇതിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. ക്ലോണവോൺ ടെറസ് മേഖലയിൽ ആയിരുന്നു രാത്രി കനത്ത ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ഇവിടെ പോലീസിലെ കലാപ വിരുദ്ധ സേനയെ വിന്യസിച്ചു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ഡബ്ലിൻ: കേരള ഹൗസ് ഫുട്ബോൾ ടൂർണമെന്റിൽ ഡബ്ലിൻ യുണൈറ്റഡും സ്വാർഡ്‌സ് എഫ്‌സിയും ജേതാക്കൾ. എബൗവ് 30 വിഭാഗത്തിലും അണ്ടർ 30 വിഭാഗത്തിലുമായി നടന്ന മത്സരങ്ങളിലാണ് ഇരു ടീമുകളും ഒന്നാമതായത്. എബൗവ് 30 വിഭാഗത്തിൽ ഗോൾവേ ഷാമ്രോക്ക് എഫ്‌സി രണ്ടാം സ്ഥാനം നേടി. അണ്ടർ 30 വിഭാഗത്തിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ എഫ്‌സിയ്ക്കായിരുന്നു രണ്ടാം സ്ഥാനം. നാഷണൽ സ്‌പോർട്‌സ് സെന്ററിൽ ആയിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. 44 ടീമുകൾ ആവേശം നിറഞ്ഞ ടൂർണമെന്റിന്റെ ഭാഗമായി. കുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ഫിംഗ്ലാസ് എഫ്‌സി ഒന്നാം സ്ഥാനവും ബ്യൂമോണ്ട് എഫ്‌സി രണ്ടാം സ്ഥാനവും നേടി. അണ്ടർ 14 വിഭാഗത്തിൽ ബ്ലാക്ക് റോക്ക് എഫ്‌സി ഒന്നാം സ്ഥാനം നേടിയപ്പോൾ ഡെയിലി ഡിലൈറ്റ് എഫ്‌സി രണ്ടാം സ്ഥാനം. നേടി. അണ്ടർ 12 വിഭാഗത്തിൽ കാസ്സിൽ ലാൻഡ് എഫ്‌സി ഒന്നാം സ്ഥാനവും, എംഐസി സിറ്റിവെസ്റ്റ് രണ്ടാം സ്ഥാനവും നേടി. അണ്ടർ 10 വിഭാഗത്തിൽ എംഐസി സിറ്റി വെസ്റ്റ്, ഡെയിലിഡിലൈറ്റ് എഫ്‌സി ഒന്നും രണ്ടും…
ഡബ്ലിൻ: റെന്റ് പ്രഷർ സോണുകളിൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം. പുതിയ പരിഷ്‌കാരങ്ങൾ വാടക കുതിച്ചുയരാൻ കാരണം ആകുമെന്ന് പ്രതിപക്ഷം ആരോപിച്ചു. മാറ്റങ്ങൾ സംബന്ധിച്ച നിയമത്തിന്റെ കരട് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രതിപക്ഷം രംഗത്ത് എത്തിയത്. രാജ്യവ്യാപകമായി രണ്ട് ശതമാനം വാടകപരിധി ഏർപ്പെടുത്തിയത് സർക്കാരിന്റെ കഴിവുകേട് മറയ്ക്കാൻ വേണ്ടിയാണെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് പറഞ്ഞു. ആറ് വർഷത്തിലൊരിക്കൽ വാടകയിൽ പുനക്രമീകരണം നടത്താൻ അനുവദിക്കുന്ന തീരുമാനം റെന്റ് പ്രഷർ സോണുകളുടെ മരണമണിയായി കണക്കാക്കാം. പുതിയ നിയമങ്ങൾ സാരമായി ബാധിക്കുക വിദ്യാർത്ഥികളെ ആയിരിക്കും. താങ്ങാനാകുന്ന വാടകയുള്ള താമസസൗകര്യം കണ്ടെത്തുക ഇവർക്ക് ശ്രമകരമായിരിക്കുമെന്നും മേരി ലൂ കുറ്റപ്പെടുത്തി.
ഡബ്ലിൻ: കുട്ടികൾക്ക് വേണ്ടി സർക്കാർ നൽകിവരുന്ന ആനുകൂല്യങ്ങൾ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയത് ഒന്നര ലക്ഷം ജീവിതങ്ങൾ. എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ആനുകൂല്യങ്ങളെ തുടർന്ന് 1,50,000 കുട്ടികളാണ് ദാരിദ്ര്യം അനുഭവിക്കാതെ ജീവിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ ഒരു ലക്ഷം കുട്ടികൾ ജീവിക്കുന്നത് കടുത്ത ദാരിദ്ര്യത്തിലാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനുകൂല്യങ്ങൾ കുട്ടികൾക്ക് എങ്ങനെ ഗുണം ചെയ്തുവെന്ന് വ്യക്തമാകുന്നത്. ഇഎസ്ആർഐയുടെ കണക്കുകൾ പ്രകാരം 1,57,000 കുട്ടികളെയാണ് ആനുകൂല്യങ്ങൾ ദാരിദ്ര്യത്തിൽ നിന്നും രക്ഷിച്ചത്. ഇതിൽ 94,000 പേരെ സ്ഥിരമായ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചു.
കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരനാണ് മരിച്ചത്. കിൽഗർവൻ മേഖലയിലെ ചർച്ച് ഗ്രൗണ്ട്‌സിൽ ആയിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് 1.40 നാണ് അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച സൈക്കിൾ മറ്റൊരു വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ അറിയിക്കണം എന്നാണ് നിർദ്ദേശം.
ഡബ്ലിൻ: അയർലന്റിൽ റെന്റ് പ്രഷർ സോണിലെ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാടകക്കരുടെ അവകാശങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകി കൊണ്ടാണ് പുതിയ നിയമം. ഈ വർഷം അവസാനം പുതിയ നിയമനിർമ്മാണം നടത്തും. പുതിയ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മാറ്റങ്ങൾ അടുത്ത വർഷം മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ബാലിമെന: ബാലിമെനയിൽ കലാപം തുടരുന്നു. ചൊവ്വാഴ്ച രാത്രിയും നഗരത്തിൽ അക്രമ സംഭവങ്ങൾ ഉണ്ടായി. നൂറുകണക്കിന് പേരാണ് നഗരത്തിൽ തടിച്ച് കൂടിയത്. കലാപകാരികളെ പ്രതിരോധിക്കാൻ വൻ പോലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചത്. ഇവർക്ക് നേരെ കലാപകാരികൾ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. ബാരിക്കേഡുകളും തകർത്തു. വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. അക്രമം തടയാൻ പോലീസിന് ജലപീരങ്കിയും തോക്കും ഉപയോഗിക്കേണ്ടിവന്നു.
ഡബ്ലിൻ: അയർലന്റിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നു. ഇതേ തുടർന്ന് കിടക്കകൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇന്ന് രാവിലത്തെ കണക്കുകൾ പ്രകാരം ഇനി 411 പേർക്കാണ് ബെഡ് ആവശ്യമായുള്ളത്. ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കിടക്കകൾ ലഭിക്കാത്തരവിൽ 282 രോഗികൾ എമർജൻസി വിഭാഗത്തിലാണ് ഉള്ളത്. 129 പേരെ വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ട്രോളികളിൽ ഇരുത്തിയാണ് ചികിത്സ നൽകുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 97 രോഗികളാണ് ട്രോളികളിൽ ചികിത്സ തേടുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
