ഡബ്ലിൻ: നഗരത്തിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. 40 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിയേഴ്സ് സ്ട്രീറ്റിൽ നിന്നും ഇന്നലെ പുലർച്ചെയോടെയായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത് എന്ന് പോലീസ് അറിയിച്ചു.
ആഭരണകടയിൽ ആയിരുന്നു ഇയാൾ മോഷണം നടത്തിയത്. കട കുത്തിത്തുറന്ന ശേഷം ഒരു ലക്ഷം യൂറോ വിലവരുന്ന ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സ്ഥാപനത്തിൽ എത്തി പരിശോധന നടത്തി. ഇവിടുത്തെ സിസി ക്യാമറയിൽ നിന്നും പ്രതിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
Discussion about this post

