ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ബോട്ടിന് തീയിട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ ബെൽഫാസ്റ്റിലെ ബെൽവോയർ ഡ്രൈവ് മേഖലയിൽ ആയിരുന്നു സംഭവം.
രാവിലെ അഞ്ച് മണിയോടെയായിരുന്നു തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് വടക്കൻ അയർലൻഡ് പോലീസ് വ്യക്തമാക്കുന്നത്. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന ബോട്ടിന് അജ്ഞാതൻ തീയിടുകയായിരുന്നു. ആക്രമണത്തിൽ ബോട്ട് പൂർണമായി കത്തിനശിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ല.
Discussion about this post

