ബെൽഫാസ്റ്റ്: ബാലിമെന കലാപത്തിൽ പ്രതികരണവുമായി മന്ത്രി ബറോണസ് ആൻഡേഴ്സൺ. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ വലിയ ഭീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ നാശനഷ്ടങ്ങൾ നികത്തി പഴയത് പോലെ ആക്കാൻ വർഷങ്ങളുടെ കഠിനാധ്വാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലിമെനയിൽ നടക്കുന്ന അക്രമ സംഭവങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പോലീസുകാർക്ക് നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്. ബാലിമെനയിൽ നടക്കുന്നത് പോലുള്ള അക്രമ സംഭവങ്ങൾക്ക് വടക്കൻ അയർലന്റിൽ സ്ഥാനമില്ല. വലിയ ഭീതിയിലാണ് മേഖലയിൽ പ്രദേശവാസികൾ കഴിയുന്നത്. ഇവിടെയുണ്ടായ നഷ്ടങ്ങൾ നികത്താൻ വർഷങ്ങളുടെ പ്രയത്നം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

