ഡബ്ലിൻ: ഇന്ത്യയിലെ വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ത്യയിൽ സംഭവിച്ച കാര്യം വലിയ ദു:ഖമുളവാക്കുന്നതാണ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്ന് വീണ സംഭവം ഞെട്ടിക്കുന്നതും അതേസമയം അതീവ ദു:ഖമുളവാക്കുന്നതുമാണ്. വിമാനം പറന്നുയർന്ന് ഒരു മിനിറ്റ്പോലും കഴിയുന്നതിന് മുൻപായിരുന്നു അപകടം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇന്ത്യയിലെയും ബ്രിട്ടനിലെയും കാനഡയിലെയും ജനങ്ങളുടെ ദു:ഖത്തിൽ പങ്കുകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചയോടെയായിരുന്നു അഹമ്മദാബാദിൽ വിമാനം തകർന്നുവീണത്. 242 യാത്രികരും 10 ജീവനക്കാരും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും മരിച്ചു.

