ആൻട്രിം: അമേരിക്കൻ വനിത വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ 66 കാരിയ്ക്കെതിരെ കേസ്. ഇവരെ ഇന്ന് കോളെറൈൻ കോടതിയിൽ ഹാജരാക്കും. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ആയിരുന്നു വാഹനാപകടത്തിൽ 40 കാരിയും കണക്റ്റികട്ട് സ്വദേശിയുമായ ആലിസൺ ഐച്ച്നർ മരിച്ചത്. സഹപ്രവർത്തകർക്കൊപ്പം പോകുകയായിരുന്ന ഇവർക്ക് നേരെ 66 കാരി ഓടിച്ച കാർ പാഞ്ഞുകയറുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Discussion about this post