ഡബ്ലിൻ: അയർലന്റിലെ ലെയിൻസ്റ്റർ ഹൗസിൽ നിർമ്മിക്കുന്ന സൈക്കിൾ ഷെൽട്ടറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. സ്ഥലത്ത് മാൻഹോൾ കണ്ടെത്തിയതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവച്ചത്. 3,36,000 രൂപ ചിലവിട്ട് സൈക്കിൾ ഷെർട്ടർ നിർമ്മിക്കാനുള്ള തീരുമാനം നേരത്തെ വിവാദമായിരുന്നു.
മാൻഹോൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടെ തുടർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ആശങ്കാജനകമാണ്. ഇതേ തുടർന്നാണ് നിർമ്മാണപ്രവർത്തനം നിർത്തിവച്ചത്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തുടർനിർമ്മാണ പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കും. മാൻഹോളും പരിസരവും വളച്ചുകെട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചുവരിയാണ് അധികൃതർ.
Discussion about this post

