ഡൊണഗൽ: അയർലന്റിലെ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന ഹോസ്പൈപ്പ് നിരോധനം നീട്ടി. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗർ, ഡൊണഗലിലെ മിൽഫോർഡ്, മീത്തിലെ കെൽസ്, ഓൾഡ്കാസിൽ എന്നിവിടങ്ങളിലെ നിരോധനം ആണ് നീട്ടിയത്. പുതിയ നിയന്ത്രണങ്ങൾ ഓഗസ്റ്റിലെ ബാങ്ക് വാരാന്ത്യ അവധിവരെ തുടരും.
ഏഴാഴ്ചത്തേയ്ക്ക് കൂടിയാണ് നിരോധനം നീട്ടിയത്. കഴിഞ്ഞ മാസം ആയിരുന്നു കൗണ്ടികളിൽ ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തിയത്. വരൾച്ചയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇപ്പോഴും 21 ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന സ്രോതസ്സുകൾ വരൾച്ചയുടെ വക്കിലാണ്. അതിനാലാണ് നിരോധനം ഉയിസ് ഐറാൻ നീട്ടിയത്.
Discussion about this post

