Author: sreejithakvijayan

ഡബ്ലിൻ: പുതിയ ആസൂത്രണ ബോർഡ് ചെയർമാൻ പോൾ റീഡിന് സർക്കാർ ശമ്പളമായി നൽകുക 50,000 യൂറോ. പോൾ റീഡിന്റെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ മന്ത്രി ജെയിംസ് ബ്രൗണാണ് ഇക്കാര്യം അറിയിച്ചത്. മുൻ ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) മേധാവി ആണ് പോൾ റീഡ്. പഴയ ആസൂത്രണ ബോർഡിൽ സമഗ്രമായ പരിഷ്‌കരണങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. ഭവന പദ്ധതികളുടെ ആസൂത്രണവും നടപ്പിലാക്കലും വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: പ്ലാസ്റ്റിക് ബാഗുകളിൽ മാലിന്യം ശേഖരിക്കുന്നത് അവസാനിപ്പിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. രാജ്യത്തെ തന്നെ വൃത്തിഹീനമായ പ്രദേശങ്ങൾ ഉള്ളത് ഡബ്ലിനിലാണെന്നാണ് റിപ്പോർട്ടുകൾ. പ്ലാസ്റ്റിക് ബാഗുകളിലെ മാലിന്യ ശേഖരണമാണ് ഇതിന് കാരണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടുവരുന്നത്. അടുത്ത 18 മാസത്തിനോ രണ്ട് വർഷത്തിനോ ഉള്ളിൽ ഇത് സാദ്ധ്യമാക്കാനാണ് കൗൺസിലിന്റെ തീരുമാനം. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പ്ലാസ്റ്റിക് ബിന്നുകളിൽ ആകും ഇനി മുതൽ മാലിന്യം ശേഖരിക്കുക. നിലവിൽ ഡബ്ലിൻ കൗണ്ടിയിലെ പല മേഖലകളിലും ബിന്നുകൾ ഉപയോഗിച്ചുള്ള മാലിന്യശേഖരണമാണ് നടക്കുന്നത്. മറ്റ് മേഖലകളിൽ കൂടി ഇത് നടപ്പിലാക്കുകയാണ് കൗൺസിലിന്റെ ലക്ഷ്യം. ബിന്നുകൾ വയ്ക്കാൻ സൗകര്യം ഇല്ലാത്തെ വീടുകളെ ഇതിൽ നിന്നും ഒഴിവാക്കും

Read More

ഡബ്ലിൻ: ഗാസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഈജിപ്തിൽ പിടിയിലായ പീപ്പിൾ ബിഫോർ പ്രോഫിറ്റ് സോളിഡാരിറ്റി ടിഡി പോൾ മർഫി അയർലന്റിൽ തിരിച്ചെത്തി. ഇന്നലെ വൈകീട്ടോടെ ഡബ്ലിൻ വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. ഈജിപ്തിൽവച്ച് രണ്ട് വട്ടം ആയിരുന്നു അധികൃതർ മർഫിയെ കസ്റ്റഡിയിൽ എടുത്തത്. മർഫിയുടെ സംഘത്തിലുള്ള 10 പേരും രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിലാക്കപ്പെട്ടതിന് പിന്നാലെ അയർലന്റിലേക്ക് തിരികെ മടങ്ങാൻ മർഫി നിർബന്ധിതനാകുകയായിരുന്നു. വ്യാഴാഴ്ച ആയിരുന്നു ഗാസയിലേക്കുള്ള മാർച്ചിൽ പങ്കെടുക്കാൻ മർഫിയും സംഘവും ഈജിപ്തിലേക്ക് പോയത്. മാർച്ചിനിടെ പോലീസ് മർഫിയെയും സംഘത്തെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Read More

ഡബ്ലിൻ: കയറ്റുമതിയിൽ കിതച്ച് അയർലന്റ്. ഏപ്രിൽ മാസത്തിൽ രാജ്യത്തെ കയറ്റുമതി കുറഞ്ഞുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ 43 ശതമാനത്തിന്റെ ഇടിവാണ് ഏപ്രിൽ മാസത്തെ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. 2024 ഏപ്രിലിലെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏപ്രിൽ മാസത്തിൽ കയറ്റുമതി വർദ്ധിച്ചിട്ടുണ്ട്. 2.5 ബില്യൺ യൂറോയുടെ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ വർഷം മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 16.24 ബില്യൺ യൂറോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Read More

ഡബ്ലിൻ: വാടക നിയന്ത്രണം രാജ്യവ്യാപകമായി ഏർപ്പെടുത്താൻ സർക്കാർ അനുമതി. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇന്നലെ റെന്റ് പ്രഷർ സോണുകൾ രാജ്യമൊട്ടാകെ വ്യാപിക്കുന്നതിനുള്ള നിയമത്തിന്റെ കരട് അദ്ദേഹം മന്ത്രിസഭയ്ക്ക് മുൻപിൽ സമർപ്പിച്ചിരുന്നു. വാടകക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് സർക്കാർ വാടക സംവിധാനങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്. റെസിഡൻഷ്യൽ ടെനൻസീസ് ( അമന്റ്‌മെന്റ്) ബിൽ 2025 എന്ന പേരിലാണ് പുതിയ നിയമഭേദഗതി അറിയപ്പെടുക. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് നിയമനിർമ്മാണവുമായുള്ള സർക്കാരിന്റെ ധ്രുതഗതിയിലുള്ള നീക്കം.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിലെ കലാപവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കൗമാരക്കാരായ പെൺകുട്ടികൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കലാപകാരികൾക്കെതിരെ ശക്തമായ നടപടിയാണ് നിലവിൽ പോലീസ് തുടരുന്നത്. 13 കാരിയായ പെൺകുട്ടിയും  അമ്മയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. അറസ്റ്റിലായവരിൽ 23 പേർക്കെതിരെ കലാപവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കലാപത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്. കഴിഞ്ഞ ആഴ്ച മുതലാണ് വടക്കൻ അയർലന്റ് സംഘർഷഭരിതമായത്. ബാലിമെനയിൽ ഒരു പെൺകുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം വംശീയ കലാപമായി മാറുകയായിരുന്നു.

Read More

ഡബ്ലിൻ: ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഐറിഷ് പൗരന്മാരെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് അയർലന്റ് സർക്കാർ. ഇറാൻ, ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് പിന്നാലെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളിൽ നിന്നും അയർലന്റിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കാണ് സർക്കാർ സൗകര്യം ഒരുക്കുക. ഇരുരാജ്യങ്ങളിലുമായി നിരവധി ഐറിഷ് പൗരന്മാരാണ് വസിക്കുന്നത്. ഇന്ന് രാവിലെ മുതൽ ഇവരിൽ ധാരാളം പേർ അയർലന്റിലേക്ക് തിരികെ മടങ്ങാൻ എംബസിയിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ഇവരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ അയർലന്റ് സർക്കാർ വേഗത്തിലാക്കുന്നത്.

Read More

ഡബ്ലിൻ: നഗരത്തിലെ ആയോധനകലകൾ പഠിപ്പിക്കുന്ന സ്‌കൂളിന് അജ്ഞാത സംഘം തീയിട്ടു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡബ്ലിൻ 2 ലെ ടൗൺസെന്റ് സ്ട്രീറ്റിലുള്ള ജിയു ജിറ്റ്സു സ്‌കൂളിൽ ആയിരുന്നു തീവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വിവരം അറിഞ്ഞ് ഉടനെ തന്നെ അഗ്നിശമന സേന സ്ഥലത്ത് എത്തിയതിനാൽ വലിയ നാശനഷ്ടം ആണ് ഒഴിവായത്.

Read More

ഗാൽവെ: ഗാൽവെയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഹെൽത്ത്‌കെയർ കമ്പനിയായ ന്യൂറന്റ് മെഡിക്കൽ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 125 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനിയുടെ തീരുമാനം. ഒറാൻമോറിലെ വെസ്റ്റ്ലിങ്ക് കൊമേഴ്സ്യൽ പാർക്കിൽ കമ്പനി പുതിയ നിർമ്മാണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു തൊഴിലവസരം സൃഷ്ടിക്കുമെന്ന പ്രഖ്യാപനം. എൻജിനീയറിംഗ്, ക്വാളിറ്റി കൺ്‌ട്രോൾ, ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ് എന്നീ മേഖലകളിലാകും തൊഴിലവസരങ്ങൾ.

Read More

ഡെറി: വടക്കൻ അയർലന്റിലെ ഡെറിയിൽ പോലീസുകാർക്ക് നേരെ കലാപകാരികളുടെ ആക്രമണം. പോലീസുകാർക്ക് നേരെ അക്രമികൾ പടക്കങ്ങൾ എറിഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ഓർച്ചാർഡ് റോയിൽ ആയിരുന്നു സംഭവം. പോലീസുകാർക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാത്രി പ്രദേശത്ത് ഒരു സംഘം കലാപകാരികൾ തടിച്ച് കൂടുകയായിരുന്നു. ഇതിന് പിന്നാലെ ഫൗണ്ടൻ എസ്റ്റേറ്റിലെ വീടുകൾ ആക്രമിക്കാനും ഇവർ ശ്രമിച്ചു. കലാപകാരികൾ സംഘം ചേർന്നതായുള്ള വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്ത് എത്തിയ പോലീസുകാർക്ക് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്.

Read More