ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിലെ കലാപവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കൗമാരക്കാരായ പെൺകുട്ടികൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കലാപകാരികൾക്കെതിരെ ശക്തമായ നടപടിയാണ് നിലവിൽ പോലീസ് തുടരുന്നത്.
13 കാരിയായ പെൺകുട്ടിയും അമ്മയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. അറസ്റ്റിലായവരിൽ 23 പേർക്കെതിരെ കലാപവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കലാപത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്.
കഴിഞ്ഞ ആഴ്ച മുതലാണ് വടക്കൻ അയർലന്റ് സംഘർഷഭരിതമായത്. ബാലിമെനയിൽ ഒരു പെൺകുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം വംശീയ കലാപമായി മാറുകയായിരുന്നു.
Discussion about this post