ഡബ്ലിൻ: പുതിയ ആസൂത്രണ ബോർഡ് ചെയർമാൻ പോൾ റീഡിന് സർക്കാർ ശമ്പളമായി നൽകുക 50,000 യൂറോ. പോൾ റീഡിന്റെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ മന്ത്രി ജെയിംസ് ബ്രൗണാണ് ഇക്കാര്യം അറിയിച്ചത്. മുൻ ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) മേധാവി ആണ് പോൾ റീഡ്.
പഴയ ആസൂത്രണ ബോർഡിൽ സമഗ്രമായ പരിഷ്കരണങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. ഭവന പദ്ധതികളുടെ ആസൂത്രണവും നടപ്പിലാക്കലും വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.
Discussion about this post

