Author: sreejithakvijayan

കോർക്ക്: ആഗോള സർവ്വകലാശാലകളുടെ വിദ്യാഭ്യാസ റാങ്കിംഗിൽ മികച്ച നേട്ടവുമായി യൂണിവേഴ്‌സിറ്റി കോളേജ് കോർക്ക് ( യുസിസി). റാങ്കിംഗിൽ 246ാം സ്ഥാനത്ത് എത്തി. പത്ത് വർഷത്തിനിടയിൽ സർവ്വകലാശാല സ്വന്തമാക്കുന്ന ഏറ്റവും മികച്ച സ്ഥാനമാണ് ഇത്. ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിലാണ് യുസിസി മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പട്ടികയിൽ നേരത്തെ 273 ആയിരുന്നു യുസിസിയുടെ സ്ഥാനം. 10 വർഷത്തിനിടെ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇപ്പോൾ 246ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അക്കാദമിക നിലവാരം, തൊഴിൽ നിലവാരം, അദ്ധ്യാപനം, ഗവേഷണം, അന്താരാഷ്ട്രവത്കരണം, തൊഴിൽ സാദ്ധ്യത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലകൾക്ക് റാങ്കുകൾ നിശ്ചയിക്കുന്നത്.

Read More

ഡബ്ലിൻ: വാപ്പുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഫിൻ ഗെയ്ൽ സെനേറ്റർ മാർക്ക് ഡഫി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന വാപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനവും മറ്റ് നിയന്ത്രണങ്ങളും ഇതിനോടുള്ള ചെറുപ്പക്കാരുടെ ആകർഷണം കുറയ്ക്കും. ഇതിന് പുറമേ പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള നിർണായക ചുവടാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബുധനാഴ്ച മന്ത്രി ജോൺ കമ്മിൻസുമായുള്ള കൂടിക്കാഴ്ചയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യുവതലമുറയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് വാപ്പുകൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണവും ഇതിനോട് അനുബന്ധിച്ചുള്ള നിയമവും. നിലവിൽ രാജ്യത്ത് പുകയില ഉത്പന്നങ്ങൾക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ സംവിധാനം ഉണ്ട്. എന്നാൽ നിക്കോട്ടിൻ ഉത്പന്നങ്ങൾക്ക് ഇതില്ല. അടുത്തിടെയായി വാപ്പുകൾ വിൽക്കുന്ന കടകളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുകയാണ്. ഇതിൽ രക്ഷിതാക്കൾക്ക് വലിയ ആശങ്കയുണ്ടെന്നും മാർക്ക് ഡഫി പറഞ്ഞു.

Read More

ഡബ്ലിൻ: അയർലന്റിൽ ജിപി സന്ദർശനങ്ങളുടെ എണ്ണം വരും വർഷങ്ങളിൽ വർദ്ധിക്കുമെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇഎസ്ആർഐ). അതിനാൽ രാജ്യത്തിന് കൂടുതൽ ജനറൽ പ്രാക്ടീഷണർമാർ കൂടി ആവശ്യമാണ്. വിദേശത്ത് നിന്നുള്ള ഡോക്ടർമാരെ ആകർഷിക്കാൻ മത്സര പാക്കേജുകൾ ആവശ്യമാണെന്നും ഇഎസ്ആർഐ അഭിപ്രായപ്പെട്ടു. അടുത്ത 15 വർഷത്തിനുള്ളിൽ ജിപി സന്ദർശനങ്ങളുടെ ആവശ്യകത 30 ശതമാനമായി ഉയരും. ഈ സാഹചര്യത്തിൽ രാജ്യത്ത് 1,200 ജനറൽ പ്രാക്ടീഷണർമാരെ കൂടി ആവശ്യമാണ്. രാജ്യത്തെ പ്രായമാകുന്നവരുടെ ജനസംഖ്യയും ആരോഗ്യപരിരക്ഷാ പരിഷ്‌കാരങ്ങളുമാണ് ജിപി സന്ദർശനത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നത്.

Read More

കോർക്ക്: കോർക്കിൽ കമ്മ്യൂട്ടർ റെയിലിന് പുതിയ എട്ട് സ്‌റ്റേഷനുകൾ കൂടി. കോർക്ക് ഏരിയ കമ്മ്യൂട്ടർ റെയിൽ പ്രോഗ്രാമിന്റെ (സിഎആർടി) ഭാഗമായിട്ടാണ് പുതിയ സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. ഇതിന് പുറമേ കമ്മ്യൂട്ടർ റെയിൽ വൈദ്യുതീകരിക്കുകയും ചെയ്യും. ബ്ലാർണി/സ്റ്റോൺവ്യൂ, മോണാർഡ്, ബ്ലാക്ക്പൂൾ/കിൽബാറി, ടിവോളി, ഡങ്കറ്റിൽ, ബാലിനോ, കാരിഗ്റ്റ്വഹിൽ വെസ്റ്റ്, വാട്ടർ-റോക്ക് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ. നിലവിൽ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ സ്റ്റേഷനുകൾ. പദ്ധതി പൂർത്തിയായാൽ മാലോ, മിഡിൽട്ടൺ, കോബ് എന്നിവിടങ്ങളിലേക്ക് മൂന്ന് കമ്മ്യൂട്ടർ ലൈനുകളിലൂടെ ഓരോ 10 മിനിറ്റിലും ട്രെയിൻ സർവ്വീസ് ഉണ്ടാകും.

Read More

ഡബ്ലിൻ: നഴ്‌സിംഗ് ഹോമുകളുടെ മാതൃകമ്പനികൾക്കെതിരെ നിർണായക നീക്കവുമായി ഹെൽത്ത് ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി ( ഹിഖ്വ). മാതൃകമ്പനികളെ നിയന്ത്രിക്കാൻ അധിക അധികാരങ്ങൾ നൽകണമെന്ന് ഹിഖ്വ ഹെൽത്ത് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. നഴ്‌സിംഗ് ഹോമുകൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഹിഖ്വയുടെ നടപടി. ഓർപിയ എന്നറിയപ്പെടുന്ന എമീസ് അയർലന്റ് നടത്തുന്ന രണ്ട് നഴ്‌സിംഗ് ഹോമുകൾക്കെതിരെയാണ് ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. ഈ രണ്ട് നഴ്‌സിംഗ് ഹോമുകളുടെയും പരിചരണ നിലവാരം വളരെ മോശമാണെന്നാണ് കണ്ടെത്തൽ.

Read More

മയോ: മയോ കൗണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുകാരനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ബാലിൻറോബിലെ ഫ്രിയാർസ്‌ക്വാർട്ടർ ഈസ്റ്റിലെ ആർ 331 ൽ ആയിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 40 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Read More

കോർക്ക്: പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ കോർക്കിലെ ഓഫീസിന് നേരെ ആക്രമണം. ജനാലയിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം എഴുതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോർക്കിലെ ടർണേഴ്സ് ക്രോസിലാണ് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. അജ്ഞാത സംഘം ഓഫീസിന്റെ ചുവരുകൾ മുഴുവനും ചുവന്ന ചായം തേച്ച് വൃത്തികേടാക്കി. ഇതിന് പുറമേ കറുത്ത ചായം കൊണ്ട് സയണിസ്റ്റ് പാൺ എന്ന് ജനാലയിൽ എഴുതിയിട്ടുമുണ്ട്. അതേസമയം കോർക്കിലെ  ഓഫീസിന് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.

Read More

ഡബ്ലിൻ: അന്താരാഷ്ട്ര സ്‌പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഐറിഷ് മലയാളി വിദ്യാർത്ഥികളുടെ സംഘം. സെന്റ് ഡൊമിനിക്‌സ് കോളേജ് കാബ്രയിലെ വിദ്യാർത്ഥികളായ ശ്രേയ മരിയ സാജു, നിയ നെജു എന്നിവർ ഉൾപ്പെട്ട ഐറിഷ് വിദ്യാർത്ഥികളുടെ സംഘത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ക്ലെയറിലെ സെന്റ് ഫ്‌ളാന്നാസ് കോളേജ് എന്നിസിലെ വിദ്യാർത്ഥികളും ഇവരുൾപ്പെട്ട സംഘത്തിലുണ്ട്. ഭ്രമണപഥത്തിൽ ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണം, ജലം, ഓക്‌സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്‌ളോസ്ഡ്-ലൂപ്പ് സിസ്റ്റം ആണ് ഈ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്. ഇനിസ് ബീത്ത ( ജീവന്റെ ദ്വീപ്) എന്നായിരുന്നു ഇതിന് വിദ്യാർത്ഥികൾ പേര് നൽകിയിരുന്നത്. നാസയും അമേരിക്കയിലെ നാഷണൽ സ്‌പേസ് സൊസൈറ്റിയും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഈ മാസം ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന അന്താരാഷ്ട്ര സ്‌പേസ് ഡെവലപ്‌മെന്റ് കോൺഫറൻസിൽ ഈ ഡിസൈൻ വിദ്യാർത്ഥികൾ അവതരിപ്പിക്കും.

Read More

ഡബ്ലിൻ: ആശുപത്രിയിൽ ചികിത്സതേടിയെത്തിയ 18 വയസ്സുകാരിയോട് മോശമായി പെരുമാറിയ കേസിൽ നഴ്‌സ് കുറ്റക്കാരൻ. എൻഎംബിഐ ഫിറ്റ്‌നസ് ടു പ്രാക്ടീസ് കമ്മിറ്റിയുടെ അന്വേഷണത്തിലാണ് നഴ്‌സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. രണ്ട് വർഷം മുൻപായിരുന്നു സംഭവം. എൻഡോസ്‌കോപ്പിയ്ക്കായി ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിൽ എത്തിയതായിരുന്നു പെൺകുട്ടി. പരിശോധനാ മുറിയിൽ കുറ്റക്കാരനായ നഴ്‌സ് ആയിരുന്നു കുട്ടിയ്‌ക്കൊപ്പം ഉണ്ടായത്. ഇവിടെ വച്ച് കുട്ടിയോട് ലൈംഗിക ചുവയോടെ ഇയാൾ സംസാരിക്കുകയായിരുന്നു. ഇത് കേട്ട പെൺകുട്ടി ബോധരഹിതയായി വീണു. പിന്നീട് വീട്ടിലേക്ക് മടങ്ങും വഴി കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നഴ്‌സിനെ ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

Read More

ഡബ്ലിൻ: ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ സർക്കാർ ധനസഹായം അനുവദിക്കണം എന്ന നിർദ്ദേശവുമായി ക്ലൈമറ്റ് ചേയ്ഞ്ച് അഡൈ്വസറി കൗൺസിൽ (സിസിഎസി). കാലാവസ്ഥവ്യതിയാനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നിർദ്ദേശം. സാമ്പത്തികമായി താഴ്ന്ന കുടുംബങ്ങൾക്ക് ഇ-വെഹിക്കിളുകൾ വാങ്ങാൻ 10,000യൂറോ സഹായമായി നൽകണം എന്നാണ് സിസിഎസിയുടെ നിർദ്ദേശം. 2030 ആകുമ്പോഴേയ്ക്കും ഗതാഗത മേഖലയിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 50 ശതമാനം കുറയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിനായി ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ധനസഹായം നൽകണമെന്ന നിർദ്ദേശം.

Read More