Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിൽ ഓംബുഡ്‌സ്മാനിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ പരാതികളുടെ എണ്ണത്തിൽ 30 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ ഓംബുഡ്‌സ്മാൻ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2019 നും 2024 നും ഇടയിൽ 4,478 പരാതികൾ ഓംബുഡ്‌സ്മാൻ മുൻപാകെ ലഭിച്ചിട്ടുണ്ട്. ഇതിൽ 1,500 എണ്ണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ച് ആണ്. സർക്കാർ വകുപ്പുകളെയും ഓഫീസുകളെയും കുറിച്ചുള്ള 1,400 പരാതികളും ലഭിച്ചിട്ടുണ്ട്. സാമൂഹിക സംരക്ഷണ വകുപ്പിനെതിരെ 600 ലധികം പരാതികൾ ലഭിച്ചു. ആരോഗ്യമേഖലയിലെ പൊതുസ്ഥാപനങ്ങളെക്കുറിച്ച് 887 പരാതികൾ ലഭിച്ചു.

Read More

കാർലോ: കാർലോയിൽ നദിയിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ടോടെ കാണാതായ 17 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബാരോ നദിയിലെ മിൽഫോർഡ് മേഖലയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു 17 കാരൻ. നീന്തുന്നതിനിടെ ശരീരം ക്ഷീണിച്ചതോടെ കുട്ടിയ്ക്ക് കരയിലേക്ക് കയറാൻ കഴിയാതെ വരികയായിരുന്നു. കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെ പോലീസ് കുട്ടിയ്ക്കായി നദിയിൽ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 11 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

Read More

ഡബ്ലിൻ: സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിരോധനം വിദ്യാർത്ഥികൾക്ക് കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി (ഡിസിയു). വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവയിലോ ഓൺലൈൻ ബുള്ളിയിംഗിന് ഇരയാകുന്നതിലോ  കാര്യമായ സ്വാധീനം ചെലുത്താൻ കഴിയില്ല. വിദ്യാർത്ഥികൾക്ക് ഓൺലൈൻ സുരക്ഷയെക്കുറിച്ചും ഡിജിറ്റൽ പൗരത്വത്തെക്കുറിച്ചും വ്യക്തമായ വിദ്യാഭ്യാസം നൽകുകയാണ് മികച്ച മാർഗ്ഗം എന്നും ഡിസിയു അഭിപ്രായപ്പെട്ടുന്നു. കഴിഞ്ഞ ആഴ്ച സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിയു നിരോധനം ഫലപ്രദമായ മാർഗ്ഗമായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗത്തിനായി കുട്ടികൾ മറ്റ് വഴികൾ തേടുമെന്നും ഡിസിയു വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അയർലന്റിൽ നാളെയും മറ്റെന്നാളും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഈ ദിവസങ്ങളിൽ താപനില 26 ഡിഗ്രിവരെ എത്താം.  ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. ഇന്ന് രാജ്യത്തെ പലയിടങ്ങളിലും താപനില 24 ഡിഗ്രി രേഖപ്പെടുത്താം. പടിഞ്ഞാറൻ മേഖലകളിൽ തണുത്ത കാറ്റിന് സാദ്ധ്യതയുണ്ട്. ശനിയാഴ്ച രാജ്യത്ത് മഴ കുറച്ച് കൂടി ശക്തമാകും. ഇതോടെ താപനില കുറഞ്ഞേക്കാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അലീഡ് ഐറിഷ് ബാങ്കിന്റെ അവസാന ഓഹരികൾ വിറ്റഴിച്ചു. ധനമന്ത്രി പാസ്ചൽ ഡോണോഹോ സ്‌റ്റേറ്റ് ഓഹരികൾ വിറ്റഴിച്ചതായി വ്യക്തമാക്കിയത്. എ.ഐ.ബിയിലെ 2.06% ഓഹരികൾ, ഒരു ഓഹരിക്ക് 6.94 യൂറോ എന്ന നിരക്കിലാണ് വിറ്റത്. ഇന്നലെയായിരുന്നു ഓഹരികളുടെ വിൽപ്പന. വിറ്റ ഓഹരികൾക്ക് ഏകദേശം 305.3 മില്യൺ യൂറോയുടെ മൂല്യം ഉണ്ടാകും. ഇതുവരെ 19.8 ബില്ടൺ യറോയാണ് എഐബിയിലെ നിക്ഷേപത്തിൽ നിന്നും സർക്കാരിന് തിരികെ ലഭിച്ചത്. 15 വർഷങ്ങൾക്ക് ശേഷമാണ് ബാങ്കിന്റെ അവസാന ഓഹരികൾ വിൽക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ മിസറിക്കോർഡിയ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പുതിയ എഐ സെന്റർ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്ലിനിക്കൽ പ്രശ്‌നങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ടാണ് പുതിയ സെന്റർ നിർമ്മിച്ചിരിക്കുന്നത്. മെറ്റേഴ്സ് പില്ലർ സെന്റർ ഫോർ ട്രാൻസ്ഫോർമേറ്റീവ് ഹെൽത്ത്കെയറിലാണ് പുതിയ സെന്റർ പ്രവർത്തിക്കുന്നത്. അതിവേഗം രോഗനിർണ്ണയം നടത്തുന്നതിന് പുതിയ സെന്ററിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. ഇതുവഴി അത്യാഹിത വിഭാഗത്തിലെ കാത്തിരിപ്പ് സമയം കുറയ്ക്കാം. സമയം ആവശ്യമായിട്ടുള്ള ജോലികൾ അതിവേഗം പൂർത്തീകരിക്കാൻ പുതിയ സെന്ററിന്റെ വരവോട് കൂടി സാധിക്കും.

Read More

ടിപ്പററി: നീനാ ചിയേഴ്‌സ് സംഘടിപ്പിച്ച് ഓൾ അയർലന്റ് വടംവലി മത്സരത്തിൽ നാവൻ റോയൽസിന് ഒന്നാം സ്ഥാനം. പാപ്പൻസ് ഫിസ്ബറോ രണ്ടാം സ്ഥാനവും, ചിയേഴ്‌സ് നീനാ മൂന്നാം സ്ഥാനവും നേടി. നീനാ ഒളിമ്പിക്‌സ് അത്‌ലറ്റിക് ക്ലബ്ബിൽ വച്ചായിരുന്നു വടംവലി മത്സരം സംഘടിപ്പിച്ചത്. ടിംസിന്റെ ( ടഗ് ഓഫ് വാർ അയർലന്റ്- ഇന്ത്യ മലയാളി സെഗ്മന്റിന്റെ ) നിയമാവലി അനുസരിച്ചായിരുന്നു മത്സരങ്ങൾ. പരിപാടി ഫാ. റെക്‌സൻ ചുള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഐറിഷ് ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി നോയൽ സമ്മാനദാനം നിർവ്വഹിച്ചു. നിരവധി ടീമുകൾ പങ്കെടുത്ത വാശിയേറിയ പോരാട്ടത്തിൽ ഡിഫന്റേഴ്‌സ് ദുംഗർവൻ നാലാം സ്ഥാനം നേടി.

Read More

ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഇന്നലെ വൈകീട്ടും സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ സംഘടിച്ചു. ഹോട്ടൽ വാങ്ങുന്നതിനുള്ള ചിലവ് സംബന്ധിച്ച വിവരങ്ങൾ മന്ത്രി ജിം ഒ കെല്ലഗൻ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു പ്രതിഷേധവുമായി ആളുകൾ ഒത്ത് കൂടിയത്. സർക്കാരിന്റെ നടപടിയിൽ കടുത്ത നിരാശയും അതൃപ്തിയും ആണ് ഉള്ളതെന്ന് സഗാർട്ട് വില്ലേജ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. സർക്കാർ ഇത്രയും വേഗം കാര്യങ്ങൾ തീരുമാനിക്കുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു. പ്രദേശവാസികളെ മാറ്റിനിർത്തിക്കൊണ്ടുള്ള ഏകപക്ഷീയമായ സർക്കാർ തീരുമാനത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

Read More

ഡബ്ലിൻ: യൂറോമില്യൺ ജാക്ക്‌പോട്ട് നേടി ഐറിഷ് പൗരൻ. ഐറിഷ് നാഷണൽ ലോട്ടറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 250 മില്യൺ യൂറോ ആണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. യൂറോമില്യൺ ജാക്ക്‌പോട്ട് ഉടമയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു ടിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന്റെ കെെവശം ഉള്ളത് എന്നാണ് വിവരം. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ യൂറോമില്യൺ ജാക്ക്‌പോട്ടാണ് അയർലന്റ് സ്വദേശി സ്വന്തമാക്കിയിരിക്കുന്നത്. 13, 22, 23, 44 , 49 ലക്കി സ്റ്റാർ 3,5 എന്നതാണ് സമ്മാനാർഹമായ ടിക്കറ്റ് നമ്പർ.

Read More

ഡബ്ലിൻ: പ്രതിഷേധങ്ങൾക്കിടെ സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. ഹോട്ടൽ വാങ്ങാൻ സർക്കാർ ചിലവിടുന്ന തുകയുടെ വിശദാംശങ്ങൾ മന്ത്രി ജിം ഒ കെല്ലഗൻ പുറത്തുവിട്ടു. 148.2 മില്യൺ യൂറോയ്ക്കാണ് സർക്കാർ ഹോട്ടൽ സ്വന്തമാക്കുന്നത്. വെസ്റ്റ് ഡബ്ലിനിലെ ഹോട്ടൽ വളരെ കുറഞ്ഞ നിരക്കിലാണ് സർക്കാർ സ്വന്തമാക്കുന്നത് എന്ന് കെല്ലഗൻ പറഞ്ഞു. അഭയം തേടുന്നതിനുള്ള അപേക്ഷകൾ പരിശോധിക്കുന്ന ഒരു സ്‌ക്രീംനിംഗ് സെന്ററായി ഈ സൗകര്യം സർക്കാർ പ്രയോജനപ്പെടുത്തും. അയർലന്റിൽ അഭയം തേടുന്നവർക്ക് 14,000 താമസസൗകര്യം ഉറപ്പുവരുത്താനുളള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഹോട്ടൽ വാങ്ങാനുള്ള തീരമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More