- ഷാനൻ നദിയിൽ നിന്നും കുടിവെള്ളം; ഉയിസ് ഐറാനെതിരെ പ്രതിഷേധം
- ഡെറിയിലെ യുവതിയുടെ മരണം; യുവാവ് അറസ്റ്റിൽ
- ഡൊണഗലിൽ വാഹനാപകടം; കൗമാരക്കാരന് പരിക്ക്
- റോണി ഡെലാനിയുടെ ഭാര്യ അന്തരിച്ചു
- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിലെ സ്‌കൂളുകൾക്ക് സാധാരണ യൂണിഫോമുകൾ ഉപയോഗിക്കാൻ നിർദ്ദേശം. കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് (സിസിപിസി) നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പ്രൈമറി, പോസ്റ്റ് പ്രൈമറി സ്‌കൂളുകൾക്ക് സിസിപിസി കത്ത് നൽകി. അദ്ധ്യയന വർഷത്തിൽ രക്ഷിതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുന്നിതിന് വേണ്ടിയാണ് പുതിയ നിർദ്ദേശം സിസിപിസി പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണ അല്ലാത്ത ബ്രാന്റഡ് യൂണിഫോമുകൾ വാങ്ങുന്നതിനായി രക്ഷിതാക്കൾക്ക് അധിക പണം ചിലവിടേണ്ടിവരുന്നു. ഇതിന് പുറമേ ബിസിനസ് രംഗത്തെ മത്സരത്തിനും അതുവഴി യൂണിഫോമിന് വില ഉയരാനും ഇത് കാരണമാകുമെന്നും സിസിപിസി വ്യക്തമാക്കി.
ഡബ്ലിൻ: അയർലന്റിൽ ജീവിത ചിലവ് വർദ്ധിക്കുന്നു. രാജ്യത്ത് ജീവിത ചിലവിന്റെ ഏറ്റവും കുറഞ്ഞ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം കുറഞ്ഞ അവശ്യ ജീവിത ചിലവിൽ 1.8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോളിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 ന് ശേഷം രാജ്യത്തെ കുറഞ്ഞ അവശ്യ ജീവിത ചിലവിൽ 18.8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 12 വയസ്സിനും അതിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുമാണ് ജീവിത ചിലവ് ഏറ്റവും കൂടുതലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
റെയ്ക്ജാവിക്: ഐറിഷ് സ്വദേശിയായ ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫ്രഞ്ച് വനിത അറസ്റ്റിൽ. ഐസ്‌ലൻഡിലെ റെയ്ക്ജാവിക്കിൽ നിന്നായിരുന്നു വനിതയെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇക്കഴിഞ്ഞ ഏഴാം തിയതി ആയിരുന്നു സംഭവം. റെയ്ക്ജാവിക്കിലെ ഹോട്ടൽ മുറിയിൽ 50 കാരനായ ഐറിഷ് സ്വദേശിയെയും 30 വയസ്സുള്ള മകളെയും കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. 50 കാരിയായ ഫ്രഞ്ച് വനിതയ്ക്കും പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആരോഗ്യനില വീണ്ടെടുത്തതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡബ്ലിൻ: റെന്റ് പ്രഷർ സോണിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ഇന്ന് മന്ത്രിസഭയ്ക്ക് മുൻപിൽ. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് നിയമത്തിന്റെ കരട് മുന്നോട്ട് വയ്ക്കുക. ഇതിന് പുറമേ പുതിയ ആസൂത്രണ ബോർഡിന്റെ ചെയർമാനായുള്ള പോൾ റീഡിന്റെ നിയമനം സംബന്ധിച്ച മെമ്മോറാണ്ടവും ലാന്റ് ഡവലപ്‌മെന്റ് ഏജൻസിയുടെ പങ്ക് വിപുലീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശവും അദ്ദേഹം മന്ത്രിസഭയ്ക്ക് മുൻപാകെ അവതരിപ്പിക്കും. വാടക സംവിധാനത്തിൽ കഴിഞ്ഞ ആഴ്ച സർക്കാർ നിരവധി പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമത്തിന്റെ കരട് മന്ത്രിസഭയ്ക്ക് മുൻപിൽ എത്തുന്നത്.
ഡബ്ലിൻ: നഗരത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു 20 കാരന്റെ മരണം സംഭവിച്ചത്. യുവാവിന്റെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ഫിൻഗൽസിലെ കപ്പാഗ് റോഡിൽ നിന്നും പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇ- സ്‌കൂട്ടർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് യുവാവിന് പരിക്കേറ്റത് എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം പോലീസ് സ്‌റ്റേഷനിൽ എത്തി വിവരങ്ങൾ പങ്കുവയ്ക്കണം എന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലന്റിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ ചിലവിട്ട തുക വെളിപ്പെടുത്തി നീതി മന്ത്രി ജിം ഒ കെല്ലഗൻ. ഈ വർഷം ഇതുവരെ 1.1 മില്യൺ യൂറോയാണ് നാടുകടത്തിലിനായി ചിലവിട്ടത്. ആറ് മാസത്തിനിടെ 170 പേരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലും വാണിജ്യ വിമാനങ്ങളിലും ആയിട്ടായിരുന്നു ഇവരെ നാടുകടത്തിയത്. ഇതിന് മുന്നോടിയായി 84 പേരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരുന്നു.106 പേരെയാണ് ചാർട്ടേഡ് വിമാനത്തിൽ നാടുകളിലേക്ക് അയച്ചത്. മൂന്ന് വിമാനങ്ങൾ ഇവർക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. മൂന്ന് വിമാനങ്ങൾക്ക് മാത്രമായി 5,30,942 യൂറോ ചിലവിട്ടു. നൈജീരിയയിലേക്ക് ആളുകളെ നാടുകടത്താൻ സർക്കാരിന് 3,24,714 യൂറോ ആയിരുന്നു ചിലവ് വന്നത്. മെയിൽ ജോർജിയയിലേക്ക് ആളുകളെ എത്തിക്കാൻ 1,03,751 യൂറോയും ചിലവ് വന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഡബ്ലിൻ: പുന:ക്രമീകരിച്ച ആസൂത്രണ ബോർഡിനെ ( ബോർഡ് പ്ലീനാല) ഇനി പോൾ റീഡ് നയിക്കും. പുതിയ ബോർഡിന്റെ ചെയർമാനായി പോൾ റീഡിനെ ഭവനമന്ത്രി ജെയിംസ് ബ്രൗൺ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച മെമ്മോറാന്റം ജെയിംസ് ബ്രൗൺ മന്ത്രിസഭയ്ക്ക് മുൻപിൽ ഉടൻ സമർപ്പിക്കും. ഹൗസിംഗ് പദ്ധതികളുടെ കൃത്യമായ ആസൂത്രണവും നടപ്പിലാക്കലും ലക്ഷ്യമിട്ടാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. ബോർഡിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ വർഷം തന്നെ അംഗീകാരം ലഭിച്ചിരുന്നു. അയർലന്റിൽ ഭവന പ്രതിസന്ധി രൂക്ഷമായതോടെയാണ് പുതിയ മാറ്റങ്ങൾ എന്നതും ശ്രദ്ധേയമാണ്. ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവിന്റെ മുൻ മേധാവി ആയിരുന്നു പോൾ റീഡ്. കൊറോണക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഡബ്ലിൻ: മോഷണക്കേസിൽ പ്രതികളായ കൗമാരക്കാരെ തടങ്കൽ കേന്ദ്രത്തിൽ നിന്നും വിട്ടയച്ചു. സ്ഥലപരിമിതിയെ തുടർന്നാണ് പ്രതികളായ രണ്ട് പേരെ വിട്ടയച്ചത്. വയോധിക ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ നാലംഗ സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഡബ്ലിനിലെ തടങ്കൽ കേന്ദ്രത്തിലാണ് സ്ഥലപരിമിതിയെ തുടർന്ന് കൗമാരക്കാരെ വിട്ടയച്ചത്. ശനിയാഴ്ച രാത്രി ആയിരുന്നു ഇവർ അറസ്റ്റിലായത്. അന്നേ ദിവസം തന്നെ ഇവരെ കോടതിയിൽ ഹാജരാക്കി എങ്കിലും ഇവർക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് ഇവരെ തടങ്കലിൽ പാർപ്പിക്കേണ്ടി വന്നത്. ഡബ്ലിനിലെ ഒബെർസ്റ്റൗൺ ഡിറ്റെൻഷൻ ക്യാമ്പസിൽ ആയിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്.
ഡബ്ലിൻ: രണ്ടാംവട്ടവും ഈജിപ്തിൽ കസ്റ്റഡിയിലാക്കപ്പെട്ട പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫിയെ മോചിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മർഫിയെ അധികൃതർ വിട്ടയച്ചത്. അദ്ദേഹത്തിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത പാസ്‌പോർട്ടും ഫോണും അധികൃതർ തിരിച്ച് നൽകി. കെയ്‌റോയിൽ വച്ചായിരുന്നു മുർഫി വീണ്ടും പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അബ്ദീൻ പോലീസ് ആയിരുന്നു അദ്ദേഹത്തെയും സംഘത്തെയും പിടികൂടിയത്. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ പാർപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഈജിപ്തിലെ ഐറിഷ് എംബസി അധികൃതരുമായി ബന്ധപ്പെട്ടു. ഇതോടെയാണ് മോചനം സാദ്ധ്യമായത്. ഗാസയിലേക്ക് കടക്കാൻ ശ്രമിച്ചതിന് വെള്ളിയാഴ്ചയും മർഫിയും സംഘവും പിടിയിലായിരുന്നു.
ഡബ്ലിൻ: അയർലന്റിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നതായി ഐറിഷ് മിഡ്‌വൈവ്‌സ് ആന്റ് നഴ്‌സസ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം വിവിധ ആശുപത്രികളിലായി 400 പേരാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഇവരിൽ 240 രോഗികൾ എമർജൻസി വിഭാഗത്തിലും ബാക്കിയുള്ളവർ വാർഡുകളിലുമായിട്ടാണ് ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 76 രോഗികൾക്ക് കിടക്കകൾ ആവശ്യമാണ്. ഇവരിൽ 23 പേർ എമർജൻസി വിഭാഗത്തിലും ബാക്കിയുള്ളവർ വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 48 പേർക്ക് കിടക്കൾ ആവശ്യമായിട്ടുണ്ട്. ഇവർക്ക് ട്രോളികളിലാണ് ചികിത്സ നൽകുന്നത്. കിടക്കകൾ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് സ്ലിഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് ഉള്ളത്. 30 രോഗികൾക്കാണ് ഇവിടെ കിടക്കകൾ ആവശ്യമായിട്ടുള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
