ഡബ്ലിൻ: ഗാസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഈജിപ്തിൽ പിടിയിലായ പീപ്പിൾ ബിഫോർ പ്രോഫിറ്റ് സോളിഡാരിറ്റി ടിഡി പോൾ മർഫി അയർലന്റിൽ തിരിച്ചെത്തി. ഇന്നലെ വൈകീട്ടോടെ ഡബ്ലിൻ വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. ഈജിപ്തിൽവച്ച് രണ്ട് വട്ടം ആയിരുന്നു അധികൃതർ മർഫിയെ കസ്റ്റഡിയിൽ എടുത്തത്.
മർഫിയുടെ സംഘത്തിലുള്ള 10 പേരും രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിലാക്കപ്പെട്ടതിന് പിന്നാലെ അയർലന്റിലേക്ക് തിരികെ മടങ്ങാൻ മർഫി നിർബന്ധിതനാകുകയായിരുന്നു. വ്യാഴാഴ്ച ആയിരുന്നു ഗാസയിലേക്കുള്ള മാർച്ചിൽ പങ്കെടുക്കാൻ മർഫിയും സംഘവും ഈജിപ്തിലേക്ക് പോയത്. മാർച്ചിനിടെ പോലീസ് മർഫിയെയും സംഘത്തെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post

