ഡബ്ലിൻ: പ്ലാസ്റ്റിക് ബാഗുകളിൽ മാലിന്യം ശേഖരിക്കുന്നത് അവസാനിപ്പിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. രാജ്യത്തെ തന്നെ വൃത്തിഹീനമായ പ്രദേശങ്ങൾ ഉള്ളത് ഡബ്ലിനിലാണെന്നാണ് റിപ്പോർട്ടുകൾ. പ്ലാസ്റ്റിക് ബാഗുകളിലെ മാലിന്യ ശേഖരണമാണ് ഇതിന് കാരണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടുവരുന്നത്.
അടുത്ത 18 മാസത്തിനോ രണ്ട് വർഷത്തിനോ ഉള്ളിൽ ഇത് സാദ്ധ്യമാക്കാനാണ് കൗൺസിലിന്റെ തീരുമാനം. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പ്ലാസ്റ്റിക് ബിന്നുകളിൽ ആകും ഇനി മുതൽ മാലിന്യം ശേഖരിക്കുക. നിലവിൽ ഡബ്ലിൻ കൗണ്ടിയിലെ പല മേഖലകളിലും ബിന്നുകൾ ഉപയോഗിച്ചുള്ള മാലിന്യശേഖരണമാണ് നടക്കുന്നത്. മറ്റ് മേഖലകളിൽ കൂടി ഇത് നടപ്പിലാക്കുകയാണ് കൗൺസിലിന്റെ ലക്ഷ്യം. ബിന്നുകൾ വയ്ക്കാൻ സൗകര്യം ഇല്ലാത്തെ വീടുകളെ ഇതിൽ നിന്നും ഒഴിവാക്കും

