- പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂകൾ; ടാങ്കറുകൾ ആക്രമണ ഭീഷണിയിൽ; ഇന്ധന പ്രതിസന്ധിയിൽ വലഞ്ഞ് ബംഗ്ലാദേശ്
- എല്ലാ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ; അത് പാലിച്ചില്ലെങ്കിൽ, പ്രതികരണം അതനുസരിച്ചായിരിക്കും ; പിണറായി വിജയൻ
- ‘ തെറ്റ് എന്റെ ഭാഗത്താണ് , ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു ‘ ; ഇതാണ് മുഖ്യമന്ത്രിയോട് ചോദ്യമുന്നയിക്കാൻ ശ്രമിച്ച ദാസ് പി ജോർജ്
- മോർട്ട്ഗേജ് സ്വിച്ചിംഗ്; പുതിയ മാറ്റങ്ങളുമായി സെൻട്രൽ ബാങ്ക്
- ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ : മോഹൻലാലിന്റെ കേസ് പരിഗണിച്ച് കോടതി
- അറ്റകുറ്റപ്പണികൾ പൂർത്തിയായി; പൂൾബെഗ് ലൈറ്റ്ഹൗസിലേക്കുള്ള പ്രവേശനം പുന:സ്ഥാപിച്ചു
- ഇവിടെ നിന്നും പാസാകാൻ പാടുപെടും; ബുദ്ധിമുട്ടേറിയ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളായി താലയും ഫിൻഗ്ലാസും
- കണ്ടും മിണ്ടിയുമിരിക്കാൻ ചിലവായത് 11 ലക്ഷം : മോഹൻലാൽ – പിണറായി വിജയൻ അഭിമുഖത്തിനായി പണം പോയത് ഖജനാവിൽ നിന്ന്
Author: sreejithakvijayan
ബെൽഫാസ്റ്റ്: ജ്വല്ലറിയിൽ നിന്നും വജ്രമോതിരം മോഷ്ടിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 29 കാരനായ റോബർട്ട് ഡേവിയ്ക്കാണ് കോടതി 11 മാസം ജയിൽശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ജനുവരി 23 ന് ആയിരുന്നു സംഭവം. ബെൽഫാസ്റ്റിലെ വാറിംഗ് സ്ട്രീറ്റിലുള്ള പ്രമുഖ ജ്വല്ലറിയിൽ നിന്നുമായിരുന്നു ഇയാൾ വജ്രാഭരണം മോഷ്ടിച്ചത്. ജ്വല്ലറിയിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ച് ഇയാൾ മോതിരവുമായി കടന്ന് കളയുകയായിരുന്നു. കാമുകിയ്ക്ക് പ്രണയോപഹാരമായി നൽകാനായി 15,000 യൂറോയുടെ മോതിരമാണ് ഇയാൾ മോഷ്ടിച്ചത്.
ഡബ്ലിൻ: അയർലന്റിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. വിവിധ പ്രായത്തിലുള്ളവർക്കാണ് ചിത്രത്തിൽ അഭിനയിക്കാൻ അവസരമുള്ളത്. രാജ്യത്തുടനീളം ചിത്രീകരിക്കുന്ന സിനിമ ഐറിഷ് ബ്രിഡ്ജ് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. താൽപര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത ഒരു പോർട്രെയ്റ്റ് ഫോട്ടോയും, ഒരു മിനിറ്റിൽ കവിയാത്ത ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോയും 0894758939 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യുക. ഈ മാസം 25 വരെയാണ് അവസരം. പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് ശ്രീധരനാണ്. സിദ്ധാർത്ഥ് ശിവയാണ് ചിത്രത്തിലെ പ്രധാനതാരം.
ഡബ്ലിൻ: നഗരത്തിൽ ഭവനപദ്ധതികൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ കഴിയാതെ ഡബ്ലിൻ സിറ്റി കൗൺസിൽ. 2022 മുതൽ 2024 വരെ ലക്ഷ്യമിട്ടതിൽ 49 ശതമാനം വീടുകൾ മാത്രമാണ് കൗൺസിലിന് നിർമ്മിച്ച് നൽകാൻ കഴിഞ്ഞിട്ടുള്ളത്. വിഷയത്തിൽ കൗൺസിലിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഇന്നലെ കൗൺസിലിൽ നടന്ന ഭവന സമിതി യോഗത്തിൽ ഭവനനിർമാണ വിഭാഗം മേധാവി മിക്ക് മുൾഹെർൻ ആണ് ഇത് സംബന്ധിച്ച കണക്കുകൾ കൗൺസിലർമാർക്ക് നൽകിയത്. രണ്ട് വർഷം കൊണ്ട് 4,800 വീടുകൾ നിർമ്മിച്ച് നൽകാനായിരുന്നു കൗൺസിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2,341 വീടുകൾ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്. 2022 ൽ 895 വീടുകൾ നിർമ്മിക്കേണ്ടിയിരുന്ന സ്ഥാനത്ത് 613 വീടുകൾ മാത്രമാണ് നിർമ്മിച്ചത്. അടിയന്തിര സാഹചര്യം പരിഗണിച്ച് 2023 ലും 2024 ലും 1931, 1947 എന്നിങ്ങനെ വീടുകൾ നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. എന്നാൽ 2023 ൽ 759 വീടുകളും 2024 ൽ 969 വീടുകളും കൈമാറാനേ കൗൺസിലിന് സാധിച്ചുള്ളൂ. ഈ വർഷം ഇതുവരെ 235 വീടുകൾ വിതരണം…
ഡെറി: വംശീയ കലാപത്തിന്റെ ഭാഗമായി ഡെറിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 11 പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 11 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇവരുടെ ആക്രമണത്തിൽ 14 പോലീസുകാർക്ക് പരിക്കേറ്റിരുന്നു. നെയ്‌ലോഴ്‌സ് റോയിൽ ആയിരുന്നു അക്രമം റിപ്പോർട്ട് ചെയ്തത്. ഇവിടെ സംഘടിച്ച കലാപകാരികൾ പെട്രോൾ ബോംബുകളും പടക്കങ്ങളും മറ്റും ഉപയോഗിച്ച് പോലീസിനെയും പ്രദേശവാസികളെയും ആക്രമിക്കുകയായിരുന്നു. വയോധികർമാത്രം താമസിക്കുന്ന ഹൗസിംഗ് അസോസിയേഷന് സമീപമായിരുന്നു ആക്രമണം. പരിക്കേറ്റ 14 പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. പകൽ താപനില 15 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിൽ അനുഭവപ്പെടും. അതേസമയം ഞായറാഴ്ചയോടെ അസ്ഥിര കാലാവസ്ഥ ആരംഭിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും. ഇതാണ് അയർലന്റിൽ അസ്ഥിരകാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. ശനിയാഴ്ച വൈകീട്ട് മുതൽ രാജ്യത്ത് മഴ സജീവമാകും. തുടർന്നുള്ള ദിവസങ്ങളിൽ വെയിലും മഴയും കലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക.
ഡബ്ലിൻ: അയർലന്റിൽ വ്യാഴാഴ്ച കനത്ത മൂടൽ മഞ്ഞ്. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം എന്നും മെറ്റ് ഐറാൻ അറിയിച്ചു. ലെയ്ൻസ്റ്റർ, കാവൻ, മൊനാഗൻ, മുൻസ്റ്റർ എന്നിവിടങ്ങളിൽ രാവിലെ 9 മണിവരെയാണ് മുന്നറിയിപ്പ് . തെക്ക്, കിഴക്ക് ഭാഗത്ത് മൂടൽ മഞ്ഞ് കുറച്ച് സമയം കൂടി നീണ്ട് നിൽക്കും. മൂടൽ മഞ്ഞ് നീങ്ങിയാൽ നല്ല വെയിൽ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. കടുത്ത മൂടൽ മഞ്ഞ് വാഹനയാത്രികരുടെ കാഴ്ച മറച്ചേയ്ക്കാം.
റോസ്‌കോമൺ: റോസ്‌കോമൺ കൗണ്ടിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 40 കാരന് ദാരുണാന്ത്യം. ഫ്രഞ്ച്പാർക്കിലെ ഓക്‌സ് ഹൗസിംഗ് എസ്റ്റേറ്റിൽ ആയിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് 7.15 ഓടെയാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ പ്രദേശവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി വ്യാപിപ്പിക്കാനുള്ള മന്ന എയർ ഡെലിവറിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി പ്രദേശവാസികളുടെ പ്രതിഷേധം. ഡ്രോൺ ഡെലിവറി വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രദേശവാസികളുടെ നിലപാട്. ഡബ്ലിൻ 14 ലെ ഡൺട്രമിൽ ഡ്രോൺ ഡെലിവറി ഹബ്ബ് ആരംഭിക്കാനുള്ള മന്നയുടെ പദ്ധതിയാണ് ഇതോടെ പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസം ഹോളി ക്രോസ് പള്ളിയുടെ പിൻഭാഗത്ത് ഏരിയൽ ഡെലിവറി ഹബ്ബിനായുള്ള പദ്ധതിയുടെ വിശദാംശങ്ങൾ മന്ന ഡ്രോൺസ് ലിമിറ്റഡ് ഡൺ ലാവോഘെയർ റാത്ത്ഡൗൺ കൗണ്ടി കൗൺസിലിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എതിർപ്പ് ശക്തമായത്. നിലവിൽ ഡബ്ലിൻ 15 ൽ മന്നയുടെ സഹായത്തോടെ ഡെലിവ്രൂവിന്റെ ഡ്രോൺ ഡെലിവറി സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ഇതിനോടകം തന്നെ 77 ലധികം പരാതികൾ മന്ന എയർ ഡെലിവറിയ്ക്കെതിരെ പ്രദേശവാസികൾ നൽകിയിട്ടുണ്ട്.
മൺസ്റ്റർ: യൂറോമില്യൺ ജാക്ക്‌പോട്ട് നേടിയ ഐറിഷ് പൗരനായുള്ള അന്വേഷണം തുടരുന്നു. ഫലം പുറത്തുവന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും വിജയി ആരെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതേസമയം മൺസ്റ്ററിലെ കടയിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത് എന്ന് ഐറിഷ് നാഷണൽ ലോട്ടറി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് യൂറോമില്യൺ ജാക്ക്‌പോട്ട് ഫലം പ്രസിദ്ധീകരിച്ചത്. 250 മില്യൺ യൂറോ ഐറിഷ് പൗരനാണെന്ന വാർത്തകൾ വലിയ അമ്പരപ്പ് ആളുകളിൽ സൃഷ്ടിച്ചിരുന്നു. ഇതുവരെ ലഭിച്ചതിൽവച്ച് ഏറ്റവും വലിയ സമ്മാനത്തുകയാണ് ഐറിഷ് പൗരന് ലഭിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. 2019 ലാണ് ഇതിന് മുൻപ് യൂറോമില്യൺ ജാക്ക്‌പോട്ട് അയർലന്റിന് സ്വന്തമായിരുന്നത്. അന്ന് 175 മില്യൺ ആയിരുന്നു തുകയായി വിജയിക്ക് ലഭിച്ചത്.
ഡബ്ലിൻ: ഇസ്രായേലിലേക്കും ഇറാനിലേക്കുമുള്ള പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ച് ആൻ പോസ്റ്റ്. ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവച്ച സാഹചര്യത്തിലാണ് ആൻ പോസ്റ്റിന്റെ നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരു രാജ്യങ്ങളിലേക്കും സേവനങ്ങൾ ഉണ്ടായിരിക്കുകയില്ലെന്ന് ആൻ പോസ്റ്റ് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
