ഡബ്ലിൻ: ടെഹ്റാനിലെ എംബസി അടച്ച്പൂട്ടാൻ തീരുമാനിച്ച് അയർലന്റ്. ഇസ്രായേൽ – ഇറാൻ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്.
അടച്ച്പൂട്ടലിന് മുന്നോടിയായി ഉദ്യോഗസ്ഥരെ ടെഹ്റാനിൽ നിന്നും മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംഘർഷം ശക്തമാകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ കൂടിയാണ് അയർലന്റിന്റെ ധ്രുദഗതിയിലുള്ള നീക്കം. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിദേശകാര്യവകുപ്പ് കാര്യക്ഷമമായ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.
Discussion about this post

