മീത്ത്: കൗണ്ടി മീത്തിൽ നദിയിൽ കാണാതായ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലെയ്ടൗണിലെ നാനി നദിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം ആണ് രാത്രിയോടെ കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകീട്ട് 6.15 ഓടെ ആയിരുന്നു സംഭവം. നീന്തുന്നതിനിടെ കുട്ടി അവശനാകുകയായിരുന്നു. ഇതോടെയാണ് വെള്ളത്തിൽ കുടുങ്ങിയത്. വിവരം അറിഞ്ഞ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

