ഡബ്ലിൻ: അയർലന്റിൽ വീണ്ടും റെക്കോർഡ് താപനില. ഇന്നലെ റോസ്കോമൺ കൗണ്ടിയിൽ താപനില 29 ഡിഗ്രി പിന്നിട്ടു. മൗണ്ട് ദില്ലനിൽ 29.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയ താപനില.
2018 ന് ശേഷം ആദ്യമായിട്ടാണ് താപനില 29 ഡിഗ്രിയിൽ എത്തുന്നത്. ഇന്നലെ പലയിടങ്ങളിലും താപനില 27 ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തി. ഡൊണൽ, സ്ലിഗോ, മയോ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയ താപനില.
Discussion about this post

