ഡണ്ടൽക്ക്: ലൗത്തിൽ വൻ കഞ്ചാവ് വേട്ട. 1,30,000 രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 20 കാരനെ പിടികൂടിയിട്ടുണ്ട്.
ലൗത്തിലെ ഡണ്ടൽക്കിൽ ആണ് സംഭവം. കഞ്ചാവ് ചെടികളും ഉണങ്ങിയ കഞ്ചാവും ആണ് പിടിച്ചെടുത്തത്. 126 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തവയിൽ ഉണ്ടായിരുന്നു. ഇതിന് 1,00800 യൂറോ വിലവരും. 34,000 യൂറോ വിലവരുന്ന ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്ക് വേണ്ടി പാക്കറ്റുകളാക്കിയ നിലയിൽ ആയിരുന്നു ഇത്.
Discussion about this post

