ലിമെറിക്ക്: ലിമെറിക്കിൽ വൻ ലഹരിവേട്ട. മൂന്ന് മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി പിടികൂടിയത്. റവന്യൂ കസ്റ്റംസ് സർവീസ്, ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ (ജിഎൻഡിഒസിബി), ലിമെറിക്ക് ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതിൽ 147 കിലോ കഞ്ചാവ് ആയിരുന്നു പിടിച്ചെടുത്തത്.
Discussion about this post

