ഡൊണഗൽ: ഡൊണഗലിലെ ക്രീസ്ലോയിൽ പുതിയ പെട്രോൾ സ്റ്റേഷന് അനുമതി നൽകാതെ ആസൂത്രണ ബോർഡ്. പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട പദ്ധതി നയങ്ങളുമായി ചേർന്ന് പോകാത്ത പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. 10 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം ഉണ്ടായ പ്രദേശത്താണ് പുതിയ പെട്രോൾ സ്റ്റേഷന് അനുമതി തേടിയിരിക്കുന്നത്.
വിവോ ഷെൽ ലിമിറ്റഡാണ് പെട്രോൾ സ്റ്റേഷൻ സ്ഥാപിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡൊണഗൽ കൗണ്ടി കൗൺസിൽ കമ്പനിയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ആസൂത്രണ ബോർഡിനെ സമീപിച്ചത്. അതേസമയം പെട്രാൾ സ്റ്റേഷൻ ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. 2022 ഒക്ടോബറിൽ ആയിരുന്നു ഇവിടെ സ്ഫോടനം ഉണ്ടായത്.

